Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , » എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ക്ക് ഖത്തറില്‍ സ്വീകരണം

എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ക്ക് ഖത്തറില്‍ സ്വീകരണം

Written By Muhimmath News on Friday, 21 September 2018 | 21:31


ദോഹ: ഒരു മാസത്തെ സന്ദര്‍ശനത്തിന് ഖത്തറിലെത്തിയ എസ് വൈ എസ് കാസര്‍കോട് ജില്ലാ പ്രസസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ക്ക് ഖത്തറില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി.

എയര്‍പോര്‍ട്ടില്‍ സത്താര്‍ ഹാജി ചെമ്പരിക്ക, എം പി അബ്ദു റസാഖ് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

വെള്ളിയാഴ്ച ഉച്ചക്കു ശേഷം കെ ബി അബ്ദുല്ല ഹാജിയുട ഫ്‌ളാറ്റില്‍ ജാമിഅ സഅദിയ്യ അറബിയ്യ സ്വലാത്ത് മജ്‌ലിസില്‍ ബാഹസന്‍ തങ്ങള്‍ക്ക് പ്രഥമ സ്വീകരണം നല്‍കി. സ്വലാത്ത് മജ്‌ലിസിന് തങ്ങള്‍ നേതൃത്വം നല്‍കി.

കെ ബി അബ്ദുല്ല ഹാജി, ജമാല്‍ സഅദി അസ്ഹരി, സൈനുല്‍ ആബിദ് സഅദി, അബ്ദുല്‍ സത്താര്‍ ഹാജി ചെമ്പരിക്ക, അബ്ദുല്ല ദാരിമി, ഹനീഫ് സഖാഫി,  അബ്ദു റസാഖ് എം പി , അബ്ദുല്ല എം എം, മിര്‍ശാദി, ജസീല്‍, ഉവൈസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved