Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , » കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കനത്ത മഴക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Written By Muhimmath News on Monday, 24 September 2018 | 10:07
























തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ ഏഴു മുതല്‍ 11 സെ.മീറ്റര്‍ വരെ കനത്ത മഴപെയ്യാം എന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യും. കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി, വയനാട് ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ചയും തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡിഷ തീരത്ത് രൂപം കൊണ്ട ചുഴലിക്കാറ്റ് ഛത്തിസ്ഗഢ് ഭാഗത്തേക്ക് നീങ്ങുന്നതിന്റെ പ്രഭാവമാണ് കേരളത്തില്‍ മഴക്കിടയാക്കുന്നതെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved