Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
ഷിംല: വടക്കെ ഇന്ത്യയില്‍ രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ മരണം പതിനൊന്നായി. കനത്ത മഴ തുടരുന്നതിനാല്‍ പഞ്ചാബിലും ഹിമാചല്‍ പ്രദേശിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

മഴ ശക്തമായി തുടരുന്നതിനാല്‍ പഞ്ചാബിലേയും കശ്മീരിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരുക്കും. കൂടാതെ ഷിംല, കാന്‍ഗ്ര, കുളു,സിര്‍മൗര്‍, കിന്നൗര്‍,ചമ്പ,സൊലാന്‍, മാണ്ഡി,ഹാമിര്‍പൂര്‍ തുടങ്ങി 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്കും  അവധിയായിരിക്കും. മഴ അടുത്ത 24 മണിക്കൂറിലും ശക്തമായി തുടരുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

കനത്ത മഴ തുടരുന്നതിനാല്‍ ബദ്രിനാഥ്, കേദര്‍നാഥ്, എന്നിവടങ്ങളിലേക്കുള്ള ഗതാഗതം പൂര്‍ണമായും അടച്ചു. ഹിമാചലിലെ പ്രധാന നദികളെല്ലാം നിറഞ്ഞൊഴുകുന്നതിനാല്‍ സമീപ പ്രദേശത്തുള്ളവര്‍ക്ക് ജില്ലാ നേതൃത്വം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുളുവും മണാലിയും പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ്.

ചണ്ഡിഗഢിലെ സുഖ്‌നതടാകത്തില്‍ വെള്ളത്തിന്‌റെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറന്നു. രഞ്ജിത് സാഗര്‍ ഡാമിന്‌റെ ഷട്ടറുകള്‍ തുറന്നതിനാല്‍ സമീപ പ്രദേശത്ത് വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഡെപ്യൂട്ടി കമ്മീഷ്ണര്‍ രോഹിത ഖജൂരിയ പറഞ്ഞു

മണാലിയില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും ആരംഭിക്കാനായിട്ടില്ല. 43 മലയാളികളടക്കം 88 പേര്‍ ഇവിടെ കുടുങ്ങി കിടക്കുന്നുണ്ട്.മലയാളികളില്‍ പാലക്കാട് നിന്നുള്ള 30 പേരും തിരുവനന്തപുരത്ത് നിന്നുള്ള 13 പേരുമാണ് കുടുങ്ങിയത്. ഇവര്‍ സുരക്ഷിതരെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബാക്കിയുള്ള 45 പേരില്‍ 35 പേര്‍ ഐ.ഐ.ടി വിദ്യാര്‍ഥികളാണ്.ഹാംതയിലേക്ക് ട്രക്കിങിനുപോയതിനിടയിലാണ് ഇവര്‍ കുടുങ്ങിയത്.

കാന്‍ഗ്രയില്‍ 120ഉം കുളുവില്‍ 121 മില്ലീമീറ്ററുമാണ് മഴപെയ്തത്. 48 മണിക്കൂറിനിടെ കുളു ജില്ലയിലെ ദോബിയില്‍ നിന്ന് 21 പേരെ സൈന്യം രക്ഷപ്പെടുത്തി.താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് ഒഴിഞ്ഞഉ
പോകണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്

Leave A Reply