Sunday, 2 September 2018

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് പ്രതിഷേധാര്‍ഹം- എച്ച്.ആര്‍.പി.എം


കാസര്‍രോട്: സാമൂഹ്യ, മനുഷ്യാവകാശ പ്രവര്‍ത്തകരും, ചിന്തകരുമായ വരാവരറാവു, ഗൗതെ നാവലാഖ, സുധ ഭരദ്വാജ്, വെര്‍നണ്‍ ഗെണ്‍ ഗെണ്‍ സാല്‍വസ്, അരുണ്‍ ഫെറ്റേ എന്നി അഞ്ചു പേരെ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റു ചെയ്ത ഭരണകൂട ഭീകരതയില്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.

ജനാധിപത്യ രാജ്യത്ത് ഭരണ കര്‍ത്താക്കളില്‍ നിന്ന് പൊതുജനങ്ങള്‍
ക്കും,സമൂഹത്തിനും നേരിടേണ്ടി വരുന്ന അനീതിയും, പ്രയാസവും
രാജ്യ ശിഥിലീകരണ സാധ്യതയുംചൂണ്ടിക്കാട്ടുന്ന എഴുത്തുകാരെയും, ചിന്തകരെയും, സാമൂഹ്യപ്രവര്‍ത്തകരെയും,പരിഷ്‌കര്‍ത്താക്കളെയും, തടങ്കിലാക്കുന്നതും, ഭീഷണിപ്പെടുത്തുന്നതും രാജ്യത്തെ അടിയന്തിരാവസ്ഥയിലേക്ക് നയിക്കപ്പെടുന്നതിന്റെ പ്രകടമായ സൂചികയാണെന്ന് യോഗം വിലയിരുത്തി. എതിരഭിപ്രായത്തെ ഭയക്കുന്ന ഭരണാധികാരികള്‍ ജനാധിപത്യത്തിന് കളങ്കമാണെന്നും,
രാജ്യത്ത് പല മേഖലകളിലും നടക്കുന്ന മനുഷ്യത്വരഹിത പ്രവര്‍ത്തനങ്ങള്‍ ഫാസിസത്തിന്റെ ഉല്‍പന്നങ്ങളാണെന്നും യോഗം അഭിപ്രായപ്പെട്ടു.

പ്രസിഡന്റ് കൂക്കള്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. എച്ച്.ആര്‍.പി.എം പ്രളയബാധിതര്‍ക്കായി ശേഖരിച്ച രണ്ടാംഘട്ട സാധന സാമഗ്രികളുമായി പുറപ്പെടുന്ന പ്രവാസി സെല്‍ ജില്ലാ പ്രസിഡണ്ട് ഷാഫി കല്ലുവളപ്പിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. കെ.രഞ്ജിത് പതാക കൈമാറി യാത്രയയച്ചു.


മഹമൂദ് കൈകമ്പ, മന്‍സൂര്‍ മല്ലത്ത്, ശാഫി ചൂരിപള്ളം, ജമീല അഹമ്മദ്, ബി.അഷ്‌റഫ്, ഹമീദ് കോസ് മോസ്, സി.സുകമാരന്‍, ഷെരീഫ് മുഗു, ജോണ്‍വര്‍ഗ്ഗീസ്, ഇ.അമ്പിളി, സയ്യിദ് ത്വാഹ പ്രസംഗിച്ചു.


SHARE THIS

Author:

0 التعليقات: