Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വിമത എം.എല്‍.എ റോഷന്‍ ബെയ്ഗ് തട്ടിപ്പുകേസില്‍ കസ്റ്റഡിയില്‍; സംഭവം ബി.ജെ.പി എം.എല്‍.എയോടൊപ്പം മുംബൈയിലേക്ക് പോകാനൊരുങ്ങുമ്പോള്‍

404

We Are Sorry, Page Not Found

Home Page























ദമ്മാം : സ്വാന്തന പ്രവര്‍ത്തകര്‍ സേവനരംഗത്ത് ത്യാഗ സന്നദ്ധരാവണമെന്നും ഏത് അടിയന്തിര ഘട്ടങ്ങളിലും സേവന സജ്ജരാവണമെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായിപ്രവര്‍ത്തിക്കുന്ന സഹായി ചെയര്‍മാന്‍  അബ്ദുല്ല സഅദി ചെറുവാടി പറഞ്ഞു 

 ഐ. സി. എഫ് ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ സ്വഫ്‌വ വളണ്ടിയര്‍ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .


പ്രളയ സമയത്ത് സ്വാന്തനം വളണ്ടിയര്‍മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രത്യേകം പ്രശംസനീയമാണെന്നും, സെല്‍ഫിഭ്രമം ഇന്ന് വലിയൊരു വിപത്തായി ആപല്‍ ഘട്ടങ്ങളില്‍ സമൂഹത്തെ പിടിമുറുക്കിയിരിക്കുകയാണെന്നും, ഇത്തരം വിപത്തുകള്‍ക്കെതിരെ സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി 

സെന്‍ട്രല്‍ വെല്‍ഫെയര്‍ പ്രസിഡന്റ് അഹമ്മദ് നിസാമിയുടെ  അധ്യക്ഷതയില്‍ മുഹമ്മദ് കുഞ്ഞി അമാനി സംഗമം  ഉത്ഘാടനം ചെയ്തു,
ശിഹാബുദ്ധീന്‍ ഹിമമി  പ്രാര്‍ത്ഥന നടത്തി,

അന്‍വര്‍ കളറോഡ്, സലീം പാലച്ചിറ, അബ്ദുല്‍ റസാക്ക് സഖാഫി  എന്നിവര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . അബ്ദുല്‍ സമദ് മുസ്ല്യാര്‍, ശരീഫ് സഖാഫി,  റാഷിദ് കോഴിക്കോട്,മുഹമ്മദ് റഫീഖ്,  അബ്ബാസ് തെന്നല, ഉമര്‍ സഅദി,മുനീര്‍ തോട്ടട, കെ. എം. കെ മഴൂര്‍, നൂറുദ്ധീന്‍ തൃശൂര്‍,അബ്ദുല്‍ റഹ്മാന്‍ പുത്തനത്താണി, അഹമ്മദ് തോട്ടട, സലീം ഓലപ്പീടിക, എന്നിവര്‍ നേതൃത്വം നല്‍കി .ശംസുദ്ധീന്‍ സഅദി  സ്വാഗതവും, നൗഷാദ് ഏഴര നന്ദിയും പറഞ്ഞു 

Leave A Reply