Monday, 3 September 2018

ഐ.സി.എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് കമ്മിറ്റി ദുരിതാശ്വാസ നിധി കൈമാറി

























ദമ്മാം: ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ പ്രഖ്യാപിച്ച പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഐ.സി.എഫ്  ഈസ്റ്റേണ്‍ പ്രൊവിന്‍സിലെ സെന്‍ട്രല്‍ കമ്മിറ്റികളില്‍ നിന്ന് സ്വരൂപിച്ച സഹായ ഫണ്ട് കോഴിക്കോട് സമസ്ത സെന്ററില്‍ നടന്ന ചടങ്ങില്‍ ഈസ്റ്റേണ്‍ പ്രവിശ്യാ കമ്മിറ്റി ഭാരവാഹികളായ ബഷീര്‍ ഉള്ളണം, ഉമര്‍ സഖാഫി മുര്‍ക്കനാട്, അഷ്‌റഫ് കരുവന്‍പൊയില്‍ എന്നിവര്‍  അഖിലേന്ത്യാ സുന്നി  ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി  കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ക്ക് കൈമാറി.

സെന്‍ട്രല്‍ കമ്മറ്റി പ്രതിനിധികളായ അബുബക്കര്‍ ഫൈസി കുറ്റിക്കാട്ടൂര്‍, മുനിര്‍ പാലാട്ട്, ലത്തിഫ് ഹാജി ചെറുമുക്ക് എന്നിവരും സംബന്ധിച്ചു.

നേരത്തെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ക്കാവശ്യമായ ഭക്ഷ്യവസ്തുക്കളും, വസ്ത്രങ്ങളും കാര്‍ഗോ സര്‍വീസുകളുമായി സഹകരിച്ച് പ്രോവിസിന്‍സിന് കീഴിലെ സെന്‍ട്രല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നാട്ടിലേക്കയച്ചിരുന്നു


SHARE THIS

Author:

0 التعليقات: