Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Pageഉഡുപ്പിയിലേക്കുള്ള  യാത്രയില്‍ വൈകുന്നേരമായിരുന്നു കര്‍ണാടകയിലെ മൂളൂര്‍ സുന്നി സെന്ററിലെത്തിയത്. കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളാണ് സ്ഥാപനത്തിന്റെ അധ്യക്ഷന്‍. പ്രസ്തുത സ്ഥാപനത്തില്‍ സേവനമനുഷ്ഠിക്കുന്നവരില്‍ ചിലര്‍ എന്റെ പരിചയക്കാരാണെങ്കിലും ഹാഫിള് ഹാരിസ് സഅദി മാത്രമായിരുന്നു അന്ന് അവിടെ ഉണ്ടായിരുന്നത്. 

അദ്ദേഹത്തിന്റെ റൂമില്‍ കയറി ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അബ്ദുല്‍ജബ്ബാര്‍ മസ്താനെക്കുറിച്ച് ഓര്‍മിപ്പിക്കുകയും സ്ഥാപനത്തിന്റെ പിറകുവശത്താണ് അദ്ദേഹത്തിന്റെ താമസം എന്ന് പറയുകയും ചെയ്തു. 

കുട്ടിക്കാലത്ത് പിതാവില്‍നിന്ന് കേട്ട പരിചയം മാത്രമായിരുന്നു അദ്ദേഹത്തെകുറിച്ച് എനിക്ക് ഉണ്ടായിരുന്നത്. എങ്കിലും അദ്ദേഹത്തെ കാണാനുള്ള  ആഗ്രഹം മനസ്സില്‍ മൊട്ടിട്ടിരുന്നു. ബെളിഞ്ചയുടെ അയല്‍പ്രദേശമായ കുമ്പടാജെ മഖാം ഉറൂസില്‍ ആത്മീയ നേതൃത്വം നല്‍കാന്‍ അബ്ദുല്‍ജബ്ബാര്‍ മസ്താന്‍ വരുന്നുണ്ടെന്ന വിവരം പിതാവിന് അറിഞ്ഞതുകൊണ്ടാണ് അദ്ദേഹത്തെക്കുറിച്ച് ആ സമയത്ത് വിവരിക്കാന്‍ കാരണം. കുട്ടിക്കാലത്ത് ഓര്‍മ്മ വച്ച് തുടങ്ങുന്ന സമയമായതിനാല്‍ കൂടുതല്‍ ഓര്‍ക്കുന്നില്ല. പിന്നീട് പല മഖാം ഉറൂസ് പരിപാടികളിലെ നോട്ടീസിലും  അബ്ദുല്‍ജബ്ബാര്‍ ഉസ്താദിന്റെ പേര് വായിക്കാന്‍ ഇടയായിട്ടുണ്ട്. 

ചുരുക്കത്തില്‍ സമൂഹം വളരെ ആദരവോടെ കണ്ടിരുന്ന അബ്ദുല്‍ ജബ്ബാര്‍ മസ്താന്‍ അവര്‍കളെ കണ്ട് ദുആ ചെയ്യിപ്പിക്കാനും ഉള്ള ആഗ്രഹം    പൂവണിഞ്ഞയാത്രയായിരുന്നു മൂളൂര്‍ യാത്ര. ഹാഫിസ് ഹാരിസ് സഅദിയുടെ കൂടെ അബ്ദുല്‍ജബ്ബാര്‍ മസ്താന്‍ താമസിക്കുന്ന വീട്ടിലേക്കുപോവുകയും വളരെ ഭവ്യതയോടെ അവരുമായി  ഇടപഴകുകയും ചെയ്തു. നിലാവെളിച്ചം പോലെ പ്രകാശിക്കുന്ന അവിടുത്തെ പൂമുഖം എത്ര കണ്ടാലും മതിവരുന്നില്ല. ദുആ ചെയ്യിപ്പിക്കാന്‍ വിവിധ നാടുകളില്‍ നിന്നെത്തിയവര്‍ വീടിന്റെ പരിസരത്ത് നില്‍ക്കുന്നത് കാണാന്‍ കഴിഞ്ഞു. 

    ജബ്ബാറാക്കാ എന്നാണ് മോളൂര്‍ വാസികള്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. കാക്ക എന്നത് ആദരവ് സൂചകമായി ഉപയോഗിക്കുന്ന വാക്കാണ്. മൂത്തവരെ അഭിസംബോധനം ചെയ്യാന്‍ കര്‍ണാടകയില്‍ കാക്ക എന്ന് പ്രയോഗിച്ച് വരുന്നു.'അഹ്മദാക്ക, മുസ്തഫാക്കാ' എന്നൊക്കെ വിളിച്ച് വരുന്നത് ഇതിന് ഉദാഹരണമാണ്.
      
മൂളൂര്‍ ജുമുഅത്ത് പള്ളിയിലേക്കാണ് ജബ്ബാര്‍ മസ്താന്‍ ആദ്യം വന്നത്. അന്നും മജ്ദൂബിന്റെ അവസ്ഥയിലായിരുന്നു അദ്ദേഹം.ഇലാഹീ ചിന്തയില്‍ ദിഖ് റിലും ഫിക്‌റിലുമായി നാടുചുറ്റിയിരുന്ന ജബ്ബാര്‍ മസ്താന്‍ കര്‍ണാടകയില്‍ എത്തിയതും ഇങ്ങനെയുള്ള യാത്രയിലാണ്.
     സ്വദേശം എവിടെന്ന് ചോദിച്ചാല്‍ വയനാട് ബത്തേരിയെന്നാണ് പലരോടും പറഞ്ഞിരുന്നത്.അബ്ദുല്‍ ഖാദിര്‍ എന്നാണ് യത്ഥാര്‍ത്ത പേര്.മൂളൂര്‍ വാസികള്‍ ആതിഥ്യ മര്യാദയോടെ അവരെ സ്വീകരിച്ചുവെങ്കിലും അബ്ദുല്‍ ജബ്ബാര്‍ മസ്താനെ ആത്മീയ വെളിച്ചം മനസിലാക്കാന്‍ മാസങ്ങള്‍ കഴിയേണ്ടിവന്നു. 

ആരംഭഘട്ടത്തില്‍ മൂളൂറിലെ പല വീടുകളിലും അദ്ദേഹം താമസിച്ചു.ചിലര്‍ വീട്ടുകാര്‍ വേല ചെയ്യിപ്പിച്ചു.യാതൊരു മടിയും കാണിക്കാതെ അദ്ദേഹം അത് ചെയതു. മജ്ദൂബായ അദ്ദേഹത്തിന്റെ ജീവിത രീതികളെ പൊരുത്തപ്പെടാന്‍ പലര്‍ക്കും സാധിച്ചില്ല എന്നതാണ് വസ്തുത.

     ഒരിക്കല്‍ അങ്ങാടിയിലെ കടകളില്‍ കയറി ഭരണി തുറന്ന് സാധനങ്ങള്‍ കൈയ്യിട്ടുവാരുന്നത് കണ്ട ഒരുത്തന്‍ ജബ്ബാര്‍ മസ്താനെ പ്രഹരിച്ചു.നാട്ടിലെ പോക്കിരിയായ അദ്ദേഹത്തെ നോക്കി ജബ്ബാര്‍ മസ്താന്‍ ഇങ്ങനെ പറഞ്ഞു' നിനക്ക് തൂങ്ങാം '. നാലഞ്ച് മാസങ്ങള്‍ക്ക് ശേഷം അയാള്‍ സ്വഗൃഹത്തില്‍ പാശതുമ്പിനാല്‍ ശ്വാസം വലിച്ചു.അതോടെ ജബ്ബാര്‍ മസ്താന്റെ ആത്മീയ ജീവിതവും  മഹത്വവും ജനങ്ങള്‍ മനസിലാക്കി തുടങ്ങി.

     മൂളൂറിലെ അധിക വീടുകളിലും ജബ്ബാര്‍ മസ്താന്‍ താമസിച്ചിരുന്നെങ്കിലും വഫാത്ത് വരെയുള്ള നീണ്ട നാല്‍പത് വര്‍ഷം താമസിച്ചത് കോയാലി അഹ്മദാക്കയുടെ വീട്ടിലാണ്.അഹ്മദാക്കയും കുടുംബവുമാണ് ജബ്ബാര്‍ മസ്താനെ പരിചരിച്ചിരുന്നതും.

      അമ്പത് വര്‍ഷം മുമ്പ് മൂളൂറില്‍ എത്തിയ ജബ്ബാര്‍ മസ്താന്റെ ആ കാരഭംഗിക്ക് മരണം വരെ യാതൊരു മാറ്റവും ഉണ്ടായില്ലെന്നത് അവിടുത്തെ പ്രത്യേകതയാണ്.മൂളൂറില്‍ വന്നത് മുതല്‍ വഫാത്ത് വരെ ശാരീരിക പ്രകൃതിയില്‍ മാറ്റം കാണാത്തതും നാട്ടുകാരെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തില്‍ നിന്നും അനുഭവപ്പെട്ട നൂറിലേറെ അത്ഭുത സംഭവങ്ങള്‍ നാട്ടുകാര്‍ക്ക് പറയാന്‍ ഉണ്ട്.
     
ജബ്ബാര്‍ മസ്താന്റെ ആത്മീയ ജീവിതത്തിന്റെ ആഴം അറിയാന്‍ പലര്‍ക്കും നാളുകള്‍ കാത്തിരിക്കേണ്ടി വന്നു. അവിടുത്തെ അടുത്തറിഞ്ഞവര്‍ ആദരവോടെ സ്‌നേഹിച്ചു. താജുല്‍ ഉലമ സയ്യിദ് അബ്ദുദുറഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളുമായി നല്ല സ്‌നേഹ ബന്ധത്തിലായിരുന്നു ജബ്ബാര്‍ മസ്താന്‍. സയ്യിദ് അസ്ഹരി തങ്ങളും, നൂറുല്‍ ഉലമാ എം എ ഉസ്താദും മൂളു റില്‍ ജബ്ബാര്‍ മസ്താനെ കാണാന്‍ വന്നിരുന്നു. താജുശരീഅ അലിക്കുഞ്ഞി ഉസ്താദും അവരെ സ്‌നേഹിച്ചവരില്‍ ഒരാളാണ്.  കുമ്പോല്‍ സയ്യിദന്മാരെ ആദരിച്ചിരുന്നവരാണ് ജബ്ബാര്‍ മസ്താന്‍ .കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങളുടെ വീട്ടിലും അവര്‍ വന്നിരുന്നു.

          മൂളൂറില്‍ ജബ്ബാര്‍ മസ്താതാന്‍  താമസിക്കുന്ന വീട്ടില്‍ എത്തിയ അസ്ഹരി തങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ അരമണിക്കൂര്‍ നേരം  നിന്ന് സംസാരിക്കുകയാണ് ഉണ്ടായെ തെന്നാണ് ദൃസാക്ഷികള്‍ പങ്കുവെച്ചത്.സമൂഹം ആദരിക്കുന്ന പലരില്‍ നിന്നും ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

     ബഗ്ദാദ്  ശൈഖ് സയ്യിദ്  സ്വബാഹുദ്ധീന്‍  രിഫായി തങ്ങള്‍ ജബ്ബാര്‍ മസ്താനവര്‍കളുടെ ആത്മീയ ജീവിതത്തെ അടുത്തറിഞ്ഞവരില്‍ പെട്ടതാണ്.കേരളത്തില്‍ എത്തിയപ്പോഴെല്ലാം പല സന്ദര്‍ഭങ്ങളിലായി ശൈഖ് രിഫായി ജബ്ബാര്‍ മസ്താനെ കണ്ട് മുട്ടുകയും സ്‌നേഹം പങ്കിടുകയും ചെയതിരുന്നതായി ഷിറിയ ശാഹുല്‍ ഹമീദ് ബാബ പങ്കുവെച്ചു.


മുംബൈയില്‍ ശൈഖ് അബ്ദുല്‍ ഖാന്റെ വീട്ടില്‍ നടന്ന ആത്മീയ മജ്‌ലിസില്‍ ശൈഖ് സ്വബാഹുദ്ദീന്‍ രിഫാഈയും ജബ്ബാര്‍ മസ്താനും പങ്കെടുക്കുകയും അവിടെവെച്ച് സ്വബാഹുദ്ദീന്‍ രിഫാഈ തങ്ങളുടെ കൈയിലുണ്ടായിരുന്ന വടി ജബ്ബാര്‍ മസ്താനെ ഏല്‍പിക്കുകയുണ്ടായി.

     തിരുവനന്തപുരം ജില്ലയില്‍ രിഫായി ശൈഖിന്റെ ആണ്ട് നേര്‍ച്ച നടക്കുന്നവസരത്തില്‍ സ്വബാഹുദ്ധീന്‍ രിഫായിക്ക് ഒപ്പം വേദിയില്‍ ജബ്ബാര്‍ മസ്താനും ഉണ്ടായിരുന്നു. പ്രസ്തുത വേദിയില്‍ മസ്താനവര്‍കളളുടെ തലയില്‍ സ്വബാഹുദ്ധീന്‍ രിഫായി  ഹരിതഷാള്‍  അണിയിച്ച് ആദരിച്ചു. ജബ്ബാര്‍ മസ്താന്‍ അഹ്ലുബൈത്തില്‍ പെട്ടയാളാണെന്നും പറയപ്പെടുന്നു.പലരോടും അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഹൈദ്രോസ് ഖബീലയാണെന്നും ഖൗലുണ്ട്.

     പ്രവാചക പ്രേമിയായ അബ്ദുല്‍ ജബ്ബാര്‍ മസ്താന്റെ ആശീര്‍വാദവും പ്രാര്‍ത്ഥനയും പ്രതീക്ഷിച്ച് വിവിധ നാടുകളില്‍ നിന്നും അദ്ദേഹത്തെ കാണാന്‍ വന്നിരുന്നവര്‍ ധാരാളമാണ്. ജനം നെഞ്ചിലേറ്റിയ മസ്താന്റെ പുണ്യ ജനാസ കാണാന്‍ മൂളുറില്‍ എത്തിയ ആയിരങ്ങള്‍ക്ക് അവിടുത്തെ മഹത്വത്തെ കുറിച്ച് പറയാന്‍ നൂറുനാക്കാണ്. വിശുദ്ധ മുഹര്‍റമിലെ വെള്ളിയാഴ്ചയുടെ പവിത്ര രാവില്‍ ജബ്ബാര്‍ മസ്താന്‍ ഇഹലോകവാസം വെടിഞ്ഞുവെങ്കിലും അവിടുത്തെ ഓര്‍മ്മകള്‍ ജനമനസ്സില്‍ മായാതെ നിലനില്‍ക്കുക തന്നെ ചെയ്യും.

'വെള്ളി യാഴ്ച രാവിലോ പകലിലോ ആരെ ങ്കിലും മരിച്ചാല്‍ ഖബര്‍ ശിക്ഷയില്‍ നിന്നും ഫിത്‌നയില്‍ നിന്നും രക്ഷപ്പെടുമെന്ന' തിരുവചനം ഇതിനോട് ചേര്‍ത്തുവായിക്കാം. അരനൂറ്റാണ്ടോളം സ്വന്തം നാട്ടുകാരെപ്പോലെ താമസിക്കുകയും ജനങ്ങളില്‍നിന്ന് ആദരവേറ്റുവാങ്ങുകയും ചെയ്ത മൂളൂര്‍ നാട്ടിലെ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലാണ് ജബ്ബാര്‍ മസ്താന്‍ അന്തിയുറങ്ങുന്നത്. 

-ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച

Leave A Reply