Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page

ശ്രീനഗര്‍: രാജിവച്ചില്ലെങ്കില്‍ കൊലപ്പെടുത്തും എന്ന ഹിസ്ബുള്‍ മുജാഹിദീന്റെ ഭീഷണി സന്ദേശത്ത തുടര്‍ന്ന് ജമ്മുകശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടരാജിവയ്ക്കുന്നു. വീട്ടില്‍ അതിക്രമിച്ച് കയറി മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതോടെയാണ് ഉദ്യോഗസ്ഥര്‍ രാജി സന്നദ്ധത അറിയിച്ച് കൂട്ടതോടെ രംഗത്തെത്തിയത്. നിലവില്‍ ആറ് പൊലീസ് ഉദ്യോഗസ്ഥരാണ് രാജിവച്ചതായി അറിയിച്ചത്.

സമൂഹമാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് ഉദ്യോഗസ്ഥര്‍ രാജി സമര്‍പ്പിച്ചിരിക്കുന്നത്. സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരാണ് പ്രധാനമായും രാജി സമര്‍പ്പിക്കുന്നത്. രാജിവച്ചില്ലെങ്കില്‍ കൊലപ്പടുത്തും എന്ന് പറയുന്ന സന്ദേശമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. കശ്മീരി ഭാഷയില്‍ ഉള്ളതാണ് സന്ദശം. രാജി വച്ചുവെന്ന് സ്ഥിരീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കണം എന്നും സന്ദേശത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.


ഷോപ്പിയാനില്‍ നിന്നും ഇന്ന് രാവിലെയാണ് തീവ്രവാദികള്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയത്. പിന്നീട്  കപ്രന്‍ ഗ്രാമത്തില്‍ നിന്നും വെടിയേറ്റ നിലയിലാണ് ഉദ്യോഗസ്ഥരുടെ മൃതദേഹം ലഭിച്ചത്. തീവ്രവാദികള്‍ നാല് പൊലീസുകാരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും അവരെ തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഇതില്‍ ഒരാളെ ഗ്രാമവാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി.

മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ഇത്തരത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബത്തില്‍പെട്ട എട്ടുപേരെയും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഹിസ്ബുള്‍ മുജാഹിദീന്‍ തീവ്രവാദിയായ റിയാസ് നായിക്കു അടക്കമുള്ള തീവ്രവാദികളുടെ കുടുംബത്തെ വിട്ട് നല്‍കിയാണ് പൊലീസ് ഉദ്യോഗസ്ഥരെയും അവരുടെ കുടുംബത്തെയും രക്ഷപ്പെടുത്തിയത്.

Leave A Reply