Latest News :
Home » , , » ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം

ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന് വന്‍ വിജയം

Written By Muhimmath News on Sunday, 16 September 2018 | 17:00


ന്യൂഡല്‍ഹി : ജെഎന്‍യു തിരഞ്ഞെടുപ്പില്‍ എബിവിപിയെ മുഴുവന്‍ സീറ്റിലും തറപറ്റിച്ച് ഇടത് സഖ്യം വന്‍ വിജയം സ്വന്തമാക്കി. മലയാളിയായ അമുത ജയദീപിനെ ജോ.സെക്രട്ടറിയായി തിരഞ്ഞെടുത്തിട്ടുണ്ട്.


എന്‍ സായ് ബാലാജിയാണ് പ്രസിഡന്റ്, സരിക ചൗധരി വൈസ് പ്രസിഡന്റും ഇജസ് അഹമ്മദ് റാത്തര്‍ ജനറല്‍ സെക്രട്ടറിയുമായി. ഓള്‍ ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷന്‍, എസ്എഫ്‌ഐ, ഡിഎസ്എഫ്, എഐഎസ്എഫ് എന്നീ സംഘടനകള്‍ ഒരുമിച്ചാണ് ഇടത് പാനലില്‍ മത്സരിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved