Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » ദമ്പതികളെയും മക്കളെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്; 3 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവ്

ദമ്പതികളെയും മക്കളെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസ്; 3 പ്രതികള്‍ക്ക് 5 വര്‍ഷം കഠിന തടവ്

Written By Muhimmath News on Thursday, 13 September 2018 | 17:52


കാസര്‍കോട്: റോഡ് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വൈരാഗ്യത്തില്‍ ദമ്പതികളെയും മക്കളെയും വീടു കയറി കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളെ കോടതി അഞ്ച് വര്‍ഷവും രണ്ടുമാസവും കഠിന തടവിനും 10,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു. 

ആദൂര്‍ വെള്ളൂരിലെ സുബ്ബണ്ണറൈ, മകന്‍ വിശ്വനാഥ റൈ, സുബ്ബണ്ണ റൈയുടെ മകളുടെ ഭര്‍ത്താവ് രാമണ്ണ ഷെട്ടി എന്നിവരെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്. പിഴ തുകയില്‍ 7000 രൂപ വീതം അക്രമത്തില്‍ പരിക്കേറ്റവര്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. 

വെള്ളൂര്‍ ആനക്കളയിലെ കൊറഗപ്പ റൈ(64), ഭാര്യ രേവതി(51), മക്കളായ ഗുരുരാജ്(31), ജയരാജ്(30) എന്നിവരാണ് അക്രമത്തിനിരയായത്. 2010 മാര്‍ച്ച് 27നാണ് കേസിനാസ്പദമായ സംഭവം. പറമ്പിലൂടെ റോഡ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ കൊറഗപ്പറൈയും ജ്യേഷ്ഠന്‍ സുബ്ബണ്ണറൈയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. 27 ന് രാത്രി 9ണിയോടെ സുബ്ബണ്ണറൈയും മകനും മരുമകനും കൊറഗപ്പറൈയുടെ വീട്ടില്‍ അതിക്രമിച്ചു കയറി നാലുപേരെയും കഠാരകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ജയരാജിന്റെ പരാതിയില്‍ സുബ്ബണ്ണറൈ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ വധ ശ്രമത്തിനാണ് ആദൂര്‍ പൊലീസ് കേസെടുത്തിരുന്നത്. അതിക്രമിച്ചുകയറിയതിന് 2 മാസവും പരിക്കേല്‍പ്പിച്ചതിന് 2 വര്‍ഷവും ഗുരുതരമായി പരിക്കേല്‍പ്പിച്ചതിന് 3 വര്‍ഷവുമാണ് തടവ്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved