Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » കായല്‍പട്ടണം കലന്തര്‍ മസ്താന്‍ ആറാമത് ഉറൂസ് മുബാറക് ഒക്ടോബറില്‍; പത്തിന കര്‍മ്മപദ്ധതിക്ക് രൂപംനല്‍കി

കായല്‍പട്ടണം കലന്തര്‍ മസ്താന്‍ ആറാമത് ഉറൂസ് മുബാറക് ഒക്ടോബറില്‍; പത്തിന കര്‍മ്മപദ്ധതിക്ക് രൂപംനല്‍കി

Written By Muhimmath News on Wednesday, 26 September 2018 | 11:23
























തിരുവനന്തപുരം: തമിഴ്‌നാടിലെ പ്രസിദ്ധമായ തീര്‍ത്ഥാടനകേന്ദ്രമായ കായല്‍പട്ടണത്തെ പുരാതന വൈജ്ഞാനിക-ആത്മീയ കേന്ദ്രമായ മഹ്‌ളറത്തുല്‍ ഖാദിരിയ്യയില്‍ അഞ്ച് പതിറ്റാണ്ടോളം ശരീഅത്ത് കോളജിന്റെ പ്രിന്‍സിപ്പലായി സേവനം ചെയ്യുകയും തെന്നിന്ത്യയിലെ സുന്നീ പ്രസ്ഥാനികരംഗത്തെ നേതാവുമായ ശൈഖുനാ കലന്തല്‍ മസ്താന്‍ അല്‍ഖാദിരിയുടെ ആറാമത് ഉറൂസ് മുബാറക്കിനോടനുബന്ധിച്ച് കേരള മഹ്‌ളറീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ ആത്മീയ മഹാസമ്മേളനവും ഒക്ടോബര്‍ 14 ഞായറാഴ്ച കായംകുളത്തുവെച്ച് നടക്കും. കേരള-തമിഴ്‌നാട്ടിലെ പ്രാസ്ഥാനിക-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും.

പത്തിന കര്‍മ്മപദ്ധതികള്‍ക്ക് സംസ്ഥാനകമ്മിറ്റി രൂപം നല്‍കി. ഭവന നിര്‍മ്മാണം, സാധുസംരക്ഷണം, വീല്‍ചെയര്‍ വിതരണം, മെഡിക്കല്‍ ക്യാമ്പ്, വസ്ത്ര വിതരണം, തയ്യല്‍മെഷീന്‍, വിധവാ പെന്‍ഷന്‍, ആദരിക്കല്‍ ചടങ്ങ്, അവാര്‍ഡുദാനം തുടങ്ങിയവ പരിപാടികള്‍ ആണ്ടുനേര്‍ച്ചക്കു മുന്നോടിയായി നടക്കുമെന്ന് സംസ്ഥാന നേതാക്കള്‍ അറിയിച്ചു.  പ്രളയബാധിത സ്ഥലങ്ങളില്‍ നിസ്തുല സേവനമര്‍പ്പിച്ച ഷാഫി മഹ്‌ളരി കായംകുളം, അബ്ദുല്‍ അസീസ് മഹ്‌ളരി ഇരിങ്ങാവൂര്‍, അനീസ് മഹ്‌ളരി കൊട്ടിയം എന്നിവരെ ആദരിക്കും.

സംസ്ഥാന പ്രസിഡന്റ് വൈ എം ത്വാഹാ മഹ്‌ളരിയുടെ അധ്യക്ഷതയില്‍ അയ്യൂബ് മഹ്‌ളരി കുണ്ടറ ഉദ്ഘാടനം ചെയ്തു. ഹിലാല്‍ മഹ്‌ളരി, ശാഫി മഹ്‌ളരി കോട്ടയം, അബ്ദുല്‍ അസീസ് മഹ്‌ളരി മലപ്പുറം, ശമീര്‍ മഹ്‌ളരി ചവറ, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, ബശീര്‍ മഹ്‌ളരി പാലക്കാട്, അബ്ദുല്‍അസീസ് മഹ്‌ളരി കോഴിക്കോട്, ഷാജഹാന്‍ മഹ്‌ളരി, ശഫീഖ് മഹ്‌ളരി ചെമ്പഴന്തി, അക്ബര്‍ സ്വാദിഖ് മഹ്‌ളരി അമ്പലപ്പുഴ, അസീസ് മഹ്‌ളരി ഇടുക്കി, അസീസ് മഹ്‌ളരി വയനാട്, അബ്ദുസലാം മഹ്‌ളരി ഗൂഡല്ലൂര്‍, മുജ്തബാ നൂറാനി മഹ്‌ളരി, ഫാസില്‍ മഹ്‌ളരി, അക്ബര്‍ ഷാ മഹ്‌ളരി എറണാകുളം തുടങ്ങിയവര്‍ സംബന്ധിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved