Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page























കണ്ണൂര്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കണ്ണൂരിന്റെ ജാതി മാത ഭേദമന്യേയുള്ള കാരുണ്യപ്രവാഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും  ഈയൊരു നന്മ നിലനിര്‍ത്താന്‍ നമുക്ക് കഴിയണമെന്നും കണ്ണൂര്‍ ഡി വൈ എസ് പി. പി പി സദാനന്ദന്‍ അഭിപ്രായപ്പെട്ടു . 

നിമിഷങ്ങള്‍ക്കൊണ്ടു 45 യാനങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അയച്ചു. അത്തരമൊരു അതിസാഹസിക ദൗത്യത്തിന് 100 കണക്കിന് മല്‍സ്യത്തൊഴിലാളികള്‍ മുന്നോട്ടുവന്നു. കേരളചരിത്രത്തിലെ സമാനതകളില്ലാത്ത പ്രവര്‍ത്തനം നടത്തിയ അവരോട് നന്ദി പറയാന്‍ വാക്കുകളില്ലെന്നും ഡി വൈ എസ് പി  പറഞ്ഞു .


യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ സിറ്റി പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കണ്ണൂര്‍ സിറ്റിയിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് മാപ്പിളബേ ഹാര്‍ബറില്‍ സംഘടിപ്പിച്ച പൗരസ്വീകരണം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

കെ സി പി കെ പ്രസിഡന്റ് ടി കെ ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു . കണ്ണൂര്‍ എ ഡി എം ഇ മുഹമ്മദ് യൂസുഫ് മുഖ്യാതിഥിയായിരുന്നു . ജനറല്‍ സെക്രട്ടറി മുഹമ്മദ് റുഷ്ദി ,ഫസല്‍ എസ് വി ,പോസിറ്റിവ് കമ്മ്യൂണ്‍ മെന്റര്‍ കെ പി രവീന്ദ്രന്‍ , ഫാദര്‍ ദേവസ്സി ഈരത്തറ , സിറ്റി ജുമാമസ്ജിദ് ഖത്തീബ് ശാഹുല്‍ ഹമീദ് മൗലവി , മഹേഷ് ചന്ദ്ര ബാലിഗ ,ബി വി അബ്ദുറഹ്മാന്‍ , എം വി ആസാദ് ,സി എച് അഷ്‌റഫ് , ജോഫിന്‍ ജെയിംസ് തുടങ്ങിയവര്‍ സംബന്ധിച്ചു

Leave A Reply