Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page


കാസര്‍കോട്: കേരള മുസ്‌ലിം ജമാഅത്ത് എസ് വൈ എസ്, എസ് എസ് എഫ് സംയുക്തമായി യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന മുജാഹദ പഠന ക്യാമ്പുകള്‍   കാസര്‍കോട് സര്‍ക്കിളിലെ 10 യൂണിറ്റുകളിലും പൂര്‍ത്തിയായി. ഒക്‌ടോബര്‍ 5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. എല്ലാ ഘടകങ്ങളുടെയും മെമ്പര്‍ഷിപ്പ് അപേക്ഷാഫോറങ്ങള്‍ യൂണിറ്റ് കമ്മറ്റിക്ക് കൈമാറി. ഏഴംഗ ഡയറക്ടറേറ്റ് രൂപവത്കരണം പൂര്‍ത്തിയായി.

ഈ മാസം 25നകം സാധ്യതാ ലിസ്റ്റ് തയ്യാറാക്കും. ഇന്നലെ സമാപിച്ച കോപ്പ പന്നിപ്പാറ, നെല്ലിക്കുന്ന്, തായലങ്ങാടി യൂണിറ്റുകളുടെ മുജാഹദ ഏറെ ശ്രദ്ധേയമായി. സയ്യിദ് അബ്ദുല്‍ കരീം ഹാദി, മുഹമ്മദ് ടിപ്പുനഗര്‍, ഹനീഫ് പടുപ്പ്, സലീം കോപ്പ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നെല്ലിക്കുന്നില്‍ നടന്ന  മുജാഹദയില്‍ എസ് വൈ എസ് കാസര്‍കോട് സോണ്‍ സെക്രട്ടരി മുഹമ്മദ് ടിപ്പുനഗര്‍  ഇലക്ഷന്‍ സാമഗ്രികള്‍ കൈമാറി. അബ്ദുല്ല ഹാജി പള്ളം, മുഹമ്മദ് നെല്ലിക്കുന്ന്, മഹ്മൂദ് എന്‍ യു പ്രസംഗിച്ചു.

കോപ്പ പന്നിപ്പാറയില്‍ സയ്യിദ് അബ്ദുല്‍ കരീം ഹാദി സാമഗ്രികള്‍ കൈമാറി, അബ്ദുല്ല കോപ്പ ഏറ്റ് വാങ്ങി. അബ്ദു റ്ഹമാന്‍ മാസകം, മുഹമ്മദ് മാസ്റ്റര്‍, സലാം സിഗ്‌നെറ്റ്, മുഹമ്മദ് പച്ചക്കാട്, അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

തയലങ്ങാടിയില്‍ ശംസുദ്ദീന്‍ പുതിയപുര നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദിര്‍ തായലങ്ങാടി, ശാനവാസ് മാര്‍ക്കറ്റ് പ്രസംഗിച്ചു.

Leave A Reply