Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , » ഖാദിരിയ്യ ദിക് ര്‍ മജ്‌ലിസ് വാര്‍ഷിക സമ്മേളനം വിജയിപ്പിക്കും; ജില്ലാ സുഹ്‌രീസ് അസോസിയേഷന്‍ സംഗമം സമാപിച്ചു.

ഖാദിരിയ്യ ദിക് ര്‍ മജ്‌ലിസ് വാര്‍ഷിക സമ്മേളനം വിജയിപ്പിക്കും; ജില്ലാ സുഹ്‌രീസ് അസോസിയേഷന്‍ സംഗമം സമാപിച്ചു.

Written By Muhimmath News on Friday, 21 September 2018 | 17:06


കാസര്‍കോട്:  കൊടുങ്ങല്ലൂര്‍ മാടവന അസീസിയ്യയില്‍ നടക്കുന്ന ഖാദിരിയ്യ ദിക്‌റ് മജ്‌ലിസിന്റെ വാര്‍ഷിക സമ്മേളനം ഒക്‌ടോബര്‍ 13ന് നടക്കും. സമ്മേളന വിജയത്തിന് കാസര്‍കോട് ജില്ലയില്‍ പ്രചാരണം ശക്തമാക്കാന്‍ ജില്ലാ സുഹ്‌രീസ് അസോസിയേഷന്‍ തീരുമാനിച്ചു. അസോസിയേഷന്‍ കാസര്‍കോട് സുന്നി സെന്ററില്‍ സംഘടിപ്പിച്ച മുഹറം സംഗമം സ്വദഖത്തുല്ലാഹ് സുഹ്‌രി ചട്ടഞ്ചാല്‍ ഉദ്ഘാടനം. ചെയ്തു. സയ്യിദ് ത്വല്‍ഹത്ത് തങ്ങള്‍ സുഹ്‌രി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ സുഹ്‌രി  അഡൂര്‍  വിഷയാവതരണം നടത്തി.

അബ്ദുന്നാസിര്‍ സുഹ്‌രി കുന്നുംകൈ, മുസ്ഥഫ സുഹ്‌രി നാരമ്പാടി, അബ്ദുല്‍ ഖാദിര്‍ സുഹ്‌രി പള്ളങ്കോട്, അലി സുഹ്‌രി മാസ്തിക്കുണ്ട്, അബ്ദുല്‍ നാസ്വിര്‍ സുഹ്‌രി ആനക്കല്‍, മുസ്ഥഫ സുഹ്‌രി പൊയ്യത്ത് ബയല്‍, ബശീര്‍ സുഹ്‌രി ആറാട്ട്കടവ്, ഹൈദര്‍ സുഹ്‌രി പാണത്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അശ്രഫ് സുഹ്‌രി പരപ്പ സ്വാഗതം പറഞ്ഞു.

ഖാദിരിയ്യ വാര്‍ഷിക സമ്മേളന പോസ്റ്റര്‍ നേതാക്കള്‍ പ്രകാശനം നടത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved