Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , , , » മാങ്ങാട് സ്വദേശി അബൂദാബിയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

മാങ്ങാട് സ്വദേശി അബൂദാബിയില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

Written By Muhimmath News on Tuesday, 18 September 2018 | 17:26

























അബൂദാബി: മാങ്ങാട് ടൗണ്‍ മസ്ജിദിന് സമീപത്തെ മുഹമ്മദ് കുഞ്ഞി പടിഞ്ഞാര്‍ അബ്ദുറഹ്്മാന്‍ അബൂദാബിയില്‍ നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ നാലുമണിയോടെ അബൂദാബി എന്‍.എം.സി ഹോസ്പിറ്റലിലായിരുന്നു അന്ത്യം. 35 വര്‍ഷമായി അബുദാബി വാട്ടര്‍ ആന്റ് ഇലക്ട്രിസിറ്റിയിലെ ജീവനക്കാരനായിരുന്നു. 

മയ്യത്ത് ബുധനാഴ്ച നാട്ടിലെത്തിക്കും. ചൊവ്വാഴ്ച രാത്രി 12.30 മണിയോടെയുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ മൃതദേഹം മംഗളൂരു വിമാനത്താവളത്തിലേക്ക് കൊണ്ടുവരും. പുലര്‍ച്ചെ മംഗളൂരുവിലെത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച ശേഷം മാങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഭാര്യ: ഫൗസിയ. മക്കള്‍: മറിയം, റഹ്്മാന്‍ മുഫീദ. ഫഹദ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved