Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , » മഅ്ദിന്‍ വൈസനിയം: സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ 24ന്

മഅ്ദിന്‍ വൈസനിയം: സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ 24ന്

Written By Muhimmath News on Friday, 21 September 2018 | 20:45


കാസര്‍കോട്: ഡിസംബര്‍ 27, 28, 29, 30 തിയതികളില്‍ നടക്കുന്ന മലപ്പുറം മഅ്ദിന്‍ വൈസനിയം സമ്മേളന പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ 24ന് രാവിലെ 11ന് കാസര്‍കോട് ജില്ലാ സുന്നി സെന്ററില്‍ നടക്കും. ജില്ലാ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയുടെ അധ്യക്ഷതയില്‍ എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി വിഷയാവതരണം നടത്തും. 

സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ഹുസൈന്‍ സഅദി കെ സി റോഡ്, ഹമീദ് മൗലവി ആലംപാടി, മുഹമ്മദ്  സഖാഫി പാത്തൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അശ്‌റഫ് സഅദി ആരിക്കാടി, സ്വാദിഖ് ആവളം തുടങ്ങിയവര്‍ പ്രസംഗിക്കും.

കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്നീ സംഘടനകളുടെ ഭാരവാഹികളും മഅ്ദിന്‍ വൈസനിയം ജില്ലാ സ്വാഗതസംഘം അംഗങ്ങളും സംബന്ധിക്കണമെന്ന് ജില്ലാ കണ്‍വീനര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved