Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മിന്നല്‍ ഹര്‍ത്താലിലുണ്ടായ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്ന് ഈടാക്കണമെന്ന് ഹൈക്കോടതി

404

We Are Sorry, Page Not Found

Home Page

കാസര്‍ഗോട്: സാലറി ചലഞ്ചുമായി ബന്ധപ്പെട്ട് ഇറക്കിയത് ഉത്തരവല്ലെന്ന് കാസര്‍ഗോട് ജില്ല പൊലീസ് മേധാവിയുടെ വിശദീകരണം. പ്രമോഷന്‍ അടക്കമുള്ള ഔദാര്യങ്ങള്‍ പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന ഉത്തരവിലെ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്നാണ് എസ്പി നിലപാട് മയപ്പെടുത്തിയിരിക്കുന്നത്. 

സാലറി ചലഞ്ചിനുള്ള സമയം അവസാനിച്ചതിനു പിന്നാലെയാണ് കാസര്‍ക്കോട് ജില്ല പൊലീസ് മേധാവി ഡോ എ ശ്രീനിവാസ് ജില്ലയിലെ മുഴുവന്‍ പൊലീസുകാര്‍ക്കുമായി പ്രത്യേക സന്ദേശം അയച്ചത്. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതുനുള്ള 30 കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു സന്ദേശം. 

വകുപ്പില്‍ നടപ്പാക്കുന്ന പ്രമോഷനുകള്‍ സര്‍ക്കാര്‍ നല്‍കുന്ന ഔദാര്യമാണെന്നും ശബരിമല ഡ്യൂട്ടിക്കെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ ഭഗവാനെ ദര്‍ശിക്കാന്‍ അവസരം ലഭിക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങളാണ് 
ആറു പേജുള്ള സന്ദേശത്തില്‍ വിശദീകരിച്ചിരുന്നത്. ഇത് വിവാദമായ സാഹചര്യത്തിലാണ് ഫണ്ട് ശേഖരിക്കുന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണ നല്‍കാനുള്ള അഭ്യര്‍ത്ഥനയാണ് നല്‍കിയതെന്ന് ഡോ എ ശ്രീനിവാസ് വിശദീകരിച്ചിരിച്ചത്. 

അതേ സമയം ജില്ല പൊലീസ് മേധാവിയുടെ നടപടിക്കെതിരെ യുഡിഎഫും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. സാലറി ചലഞ്ചിനനുകൂലമായി ഉത്തരവിറക്കിയ എസ് പിയ്‌ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ കാസര്‍ഗോട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പൊലീസുകാരെ ഭീഷണിപ്പെടുത്തി സര്‍ക്കാറിന്റ പ്രീതിപിടിച്ചു പറ്റാനാണ് എസ്പി ശ്രമിക്കുന്നതന്ന് ബി ജെ പി പ്രസ്താവനയില്‍ ആരോപിച്ചു.

Leave A Reply