Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , , » കാസര്‍കോട് സര്‍ക്കിളില്‍ കേരള മുസ്‌ലിം ജമാഅത്ത് മുജാഹദ പഠന ക്യാമ്പുകള്‍ പൂര്‍ത്തിയാകുന്നു; ഇലക്ഷന്‍ ഡയറക്ടറേറ്റ് സജീവമായി

കാസര്‍കോട് സര്‍ക്കിളില്‍ കേരള മുസ്‌ലിം ജമാഅത്ത് മുജാഹദ പഠന ക്യാമ്പുകള്‍ പൂര്‍ത്തിയാകുന്നു; ഇലക്ഷന്‍ ഡയറക്ടറേറ്റ് സജീവമായി

Written By Muhimmath News on Wednesday, 12 September 2018 | 18:11


മഞ്ചേശ്വരം : കേരള മുസ്‌ലിം  ജമാഅത്ത് എസ് വൈ എസ് എസ് എസ് എഫ് സംയുക്തമായി യൂണിറ്റുകളില്‍ സംഘടിപ്പിക്കുന്ന മുജാഹദ പഠന ക്യാമ്പുകള്‍  കാസര്‍കോട് സര്‍ക്കിളില്‍ പൂര്‍ത്തിയാകുന്നു. സര്‍ക്കിലിലെ ഒമ്പത് യൂണിറ്റ് കേന്ദ്രങ്ങളില്‍ നടന്ന മുജാഹദ പ്രവര്‍തകരില്‍ കര്‍മാവേശം നല്‍കി. .  

സോണ്‍ ഭാരവാഹികളും സര്‍ക്കിള്‍ മെന്റര്‍മാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു. വിവിധ കേന്ദ്രങ്ങളില്‍ മുനീര്‍ സഅദി നെല്ലിക്കുന്ന്, മുഹമ്മദ് ടിപ്പുനഗര്‍, ലത്തീഫ് തുരുത്തി, ഇബ്രാഹീം സഖാഫി അണങ്കൂര്‍, നാസ്വിര്‍ സഖാഫി തുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.

തുരുത്തിയില്‍  നടന്ന മുജാഹദയില്‍ എസ് വൈ എസ് കാസര്‍കോട് സോണ്‍ സെക്രട്ടറി മുഹമ്മദ് ടിപ്പുനഗര്‍  ക്ലാസ്സെടുത്തു.  

ഓരോ യൂണിറ്റിലും 7 അംഗ സംയുക്ത ഇലക്ഷന്‍ ഡയറക്ടറേറ്റ് രൂപീകരണവും സാധ്യാ ലിസ്റ്റ് തയ്യാറാക്കലും നടക്കുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved