Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » കേരള മുസ്‌ലിം ജമാഅത്ത് സോണ്‍തല സജ്ജീകരണം; രണ്ടാം ഘട്ടം 29 ന് ഉദുമയില്‍ തുടങ്ങും, രണ്ടിന് ഉപ്പളയില്‍ അവസാനിക്കും

കേരള മുസ്‌ലിം ജമാഅത്ത് സോണ്‍തല സജ്ജീകരണം; രണ്ടാം ഘട്ടം 29 ന് ഉദുമയില്‍ തുടങ്ങും, രണ്ടിന് ഉപ്പളയില്‍ അവസാനിക്കും

Written By Muhimmath News on Wednesday, 26 September 2018 | 19:25


കാസര്‍കോട്: സംഘടനാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഒക്്‌ടോബര്‍ 5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സംയുക്തമായി ജില്ലയിലെ ഒമ്പത് സോണ്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സജ്ജീകരണ കണ്‍വെന്‍ഷനുകളുടെ രണ്ടാം ഘട്ടം ഈ മാസം 29ന് ഉദുമ സോണില്‍ നിന്ന് തുടങ്ങും. ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ചട്ടഞ്ചാല്‍ മഹാത്മാഹിളില്‍ നടക്കുന്ന ഉദുമ സോണ്‍ സജ്ജീകരണം കെ പി എസ് ജമലുല്ലൈലിയുടെ അധ്യക്ഷതയില്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, അശ്രഫ് കരിപ്പൊടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദു റഹ്മാന്‍ എരോല്‍ ക്ലാസ്സെടുക്കും. 
     
നിലവിലെ ഉദുമ, ബേഡകം സോണിലെ എല്ലാ യൂണിറ്റിലെയും  സര്‍ക്കിളിലെയും  ഇലക്ഷന്‍ ഡയറക്ടറേറ്റ് ചെയര്‍മാന്‍, ചീഫ്, കോഡിനേറ്റര്‍ എന്നിവരും  എസ് വൈ എസ്, എസ് എസ് എഫ് സോണ്‍, ഡിവിഷന്‍ ഭാരവാഹികളും ഇ ഡി അംഗങ്ങളും പങ്കെടുക്കും. കൂടാതെ കേരള മുസ്ലിം ജമാഅത്തിന്റെ യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരും സര്‍ക്കിള്‍ ഭാരവാഹികളും സോണ്‍ എക്‌സിക്യീട്ടീവ് അംഗങ്ങളും കണ്‍വെന്‍ഷനില്‍ പ്രതിനിധികളാണ്.           
       
30ന് ഞായറാഴ്ച തൃക്കരിപ്പൂര്‍ സോണ്‍ സജ്ജീകരണം ചെറുവത്തൂര്‍ കുഴിഞ്ഞടി മര്‍കസില്‍  രാവിലെ 10.30ന്  നടക്കും. നിലവിലെ തൃക്കരിപ്പൂര്‍, ചെറുവത്തൂര്‍ സോണിലെ പ്രതിനിധികളാണ് സംബന്ധിക്കുന്നത്. അന്ന് വൈകിട്ട് 4ന് ബദിയടുക്ക സോണ്‍ സജ്ജീകരണം ബദിയടുക്ക അപ്പര്‍ ബസാറിലും നടക്കും.  
       
ഒക്്‌ടോബര്‍ ഒന്നിന് കാഞ്ഞങ്ങാട് നടക്കുന്ന സജ്ജീകരണത്തില്‍ നിലവിലെ ഹോസ്ദുര്‍ഗ്, പരപ്പ സോണുകളിലെ പ്രതിനിധികള്‍ സംബന്ധിക്കും. 

രണ്ടിന് ഉച്ചക്ക് മൂന്നിന് ഉപ്പള യൂത്ത് സക്വയറില്‍ നടക്കുന്ന സജ്ജീകരണത്തോടെ ജില്ലയിലെ ഒമ്പത് സോണിലെയും സജ്ജീകരണം അവസാനിക്കും. 

യൂണിറ്റുകളില്‍ സാധ്യതാ ലിസ്റ്റ് തയ്യാറാക്കല്‍ പുരോഗമിക്കുന്നു. ആലമ്പാടി സുന്നി സെന്ററില്‍ അശ്രഫ് ജൊഹരി എരുമാട് ഉദ്ഘാടനം ചെയ്തു. ഈ മാസം 30നകം എല്ലാ യൂണിറ്റുകളിലും സാധ്യതാ ലിസ്റ്റ് തയ്യാറാക്കല്‍ അവസാനിക്കും. ഒന്ന് മുതല്‍ അപ്‌ലോഡിംഗ് തുടങ്ങും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved