Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , » കേരള മുസ്‌ലിം ജമാഅത്ത് സോണ്‍തല സജ്ജീകരണ കണ്‍വെന്‍ഷകള്‍ക്ക് പ്രൗഢ തുടക്കം. വെള്ളിയാഴ്ച മുള്ളേരിയയില്‍

കേരള മുസ്‌ലിം ജമാഅത്ത് സോണ്‍തല സജ്ജീകരണ കണ്‍വെന്‍ഷകള്‍ക്ക് പ്രൗഢ തുടക്കം. വെള്ളിയാഴ്ച മുള്ളേരിയയില്‍

Written By Muhimmath News on Thursday, 20 September 2018 | 17:04


കാസര്‍കോട്: സംഘടനാ തെരെഞ്ഞെടുപ്പിന്  മുന്നോടിയായി ഒക്്ടോബര്‍  5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സംയുക്തമായി ജില്ലയിലെ ഒമ്പത് സോണ്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന സജ്ജീകരണ കണ്‍വെന്‍ഷനുകള്‍ക്ക്  കാസര്‍കോട് സോണില്‍ പ്രൗഢ തുടക്കം.   

കാസര്‍കോട് സുന്നി സെന്ററില്‍ നടന്ന സജ്ജീകരണം കേരള മുസിലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് ജില്ലാ ഇ ഡി കോഡിനേറ്റര്‍ ബശീര്‍ പുളിക്കൂര്‍, സോണ്‍ ചീഫ് അബ്ബാസ് സഖാഫി ചേരൂര്‍ വിഷയാവതരണം നടത്തി.

സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, ശംസീര്‍ സൈനി തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍ക്കിള്‍ തിരിഞ്ഞ് നടത്തിയ ചര്‍ച്ചയില്‍ മെമ്പര്‍ഷിപ്പ് സാധ്യതാ ലിസ്റ്റ്, അപ്ഡലോഡിംഗ് തുടങ്ങിയവ സംബന്ധമായി മാര്‍ഗ നിര്‍ദ്ദേശം നല്‍കി.

വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുള്ളേരിയ അഹ്ദല്‍ സെന്ററില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ മുഹമ്മദ് സഖാഫി തങ്ങളുടെ അധ്യക്ഷതയില്‍ സുലൈമാന്‍ കരിവെള്ളൂര്‍  ഉദ്ഘാടനം ചെയ്യും. റഫീഖ് സഅദി ദേലമ്പാടി,  ബശീര്‍ പുളിക്കൂര്‍, സൂപ്പി മദനി മുള്ളേരിയ, ജമാല്‍ സഖാഫി ആദൂര്‍, റസാഖ് സഖാഫി  പള്ളങ്കോട്, സിദ്ദീഖ് പൂത്തപ്പലം ഇല്യാസ് കൊറ്റുമ്പ തുടങ്ങിയവര്‍ പ്രസംഗിക്കും.

ശനിയാഴ്ച നാല് മണിക്ക് കുമ്പള ശാന്തിപ്പള്ളയില്‍ സുലൈമാന്‍ കരിവെള്ളൂരിന്റെ അധ്യക്ഷതയില്‍ മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദഘാടനം ചെയ്യും. സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ വിഷയാവതരണം നടത്തും.

ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മഞ്ചേശ്വരത്ത് സജ്ജീകരണം നടക്കും.  മറ്റു അഞ്ച് സോണുകളില്‍ ഈ മാസം 27നകം പൂര്‍ത്തിയാകും. സജ്ജീകരണ കണ്‍വെന്‍ഷനുകളില്‍  എല്ലാ യൂണിറ്റിലെയും  സര്‍ക്കിളിലെയും  ഇലക്ഷന്‍ ഡയറക്ടറേറ്റ് ചെയര്‍മാന്‍, ചീഫ്, കോഡിനേറ്റര്‍ എന്നിവരും എസ് വൈ എസ്, എസ് എസ് എഫ് സോണ്‍, ഡിവിഷന്‍ ഭാരവാഹികളും ഇ ഡി അംഗങ്ങളും പങ്കെടുക്കും. കൂടാതെ കേരള മുസ്ലിം ജമാഅത്തിന്റെ യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരും സര്‍ക്കിള്‍ ഭാരവാഹികളും സോണ്‍ എക്‌സിക്യീട്ടീവ് അംഗങ്ങളും കണ്‍വെന്‍ഷനില്‍ പ്രതിനിധികളാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved