Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » മാസാന്ത മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും മര്‍ഹൂം ബായാര്‍ ഉസ്താദ് അനുസ്മരണവും വെള്ളിയാഴ്ച

മാസാന്ത മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും മര്‍ഹൂം ബായാര്‍ ഉസ്താദ് അനുസ്മരണവും വെള്ളിയാഴ്ച

Written By Muhimmath News on Thursday, 27 September 2018 | 20:47


കൊടിയമ്മ: കൊടിയമ്മ ശിബിലി സുന്നി സെന്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും ബായാര്‍ ഉസ്താദ് അനുസ്മരണവും വെള്ളഇയാഴ്ച രാത്രി 7 മണിക്ക് കൊടിയമ്മ ശിബിലി മസ്ജിദില്‍ നടക്കും. സയ്യിദ് ഹാഫിള് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേത്യത്വം നല്‍കും. മൂസ സഖാഫി കളത്തൂര്‍ അനുസ്മരണ പ്രഭാഷണം നടത്തും. 

അശ്‌റഫ് സഅദി ആരിക്കാടി, ഖലീല്‍ ഹിമമി സഖാഫി, സിദ്ധീഖ് ലത്വീഫി, മുസ്ഥഫ സഅദി, ആസിഫ് ഹനീഫി, അബ്ദുല്ല പുതിയപുര, റഹീം കെ.കെ തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചക്ക് നടക്കുന്ന കുടുംബ ക്ലാസിന്‍ അബ്ദുസ്സലാം സഅദി നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved