Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , , » കൊല്‍ക്കത്തയില്‍ അഞ്ച് നില കെട്ടിടത്തില്‍ അഗ്‌നിബാധ; വന്‍ നാശനഷ്ടം

കൊല്‍ക്കത്തയില്‍ അഞ്ച് നില കെട്ടിടത്തില്‍ അഗ്‌നിബാധ; വന്‍ നാശനഷ്ടം

Written By Muhimmath News on Sunday, 16 September 2018 | 11:09


കൊല്‍ക്കത്ത: സെന്‍ട്രല്‍ കൊല്‍ക്കത്തയില്‍ ബഗ്‌രി മാര്‍ക്കറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്ടം. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് മാര്‍ക്കറ്റിനുള്ളിലെ അഞ്ച് നില കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത്. ആളപായമില്ല. തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്.

അഞ്ച് നില കെട്ടിടത്തിന്റെ താഴെ നിലയിലാണ് ആദ്യം തീപിടിച്ചത്. കെട്ടിടത്തിനുള്ളില്‍ പെട്ടന്ന് തീപ്പിടിക്കുന്നതിനുള്ള വസ്തുക്കളുള്ളത് തീപ്പിടുത്തം വ്യാപിപ്പിച്ചു. മെഡിക്കല്‍ ഷോപ്പുകള്‍ , ജ്വല്ലറികള്‍, ഫാന്‍സി കടകള്‍ എന്നിവയാണ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved