Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , , » കുമരംപുത്തൂര്‍ അലി ഉസ്താദ് ഒന്നാം ആണ്ടുനേര്‍ച്ചയും അനുസ്മരണ സമ്മേളനം 30ന് തുടങ്ങും

കുമരംപുത്തൂര്‍ അലി ഉസ്താദ് ഒന്നാം ആണ്ടുനേര്‍ച്ചയും അനുസ്മരണ സമ്മേളനം 30ന് തുടങ്ങും

Written By Muhimmath News on Wednesday, 26 September 2018 | 10:37
























മണ്ണാര്‍ക്കാട്: പ്രമുഖ കര്‍മ്മശാസ്ത്ര പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും പാലക്കാട് ജില്ലാ ഖാസിയുമായിരുന്ന കുമരംപൂത്തൂര്‍ എന്‍ അലി മുസ്ലിയാരുടെ ഒന്നാം ആണ്ടുനേര്‍ച്ചയും അനുസ്മരണ സമ്മേളനവും സപ്തംബര്‍ 30, ഒക്ടോബര്‍ 1,2 തിയതികൡ കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ നടക്കും.

30ന് രാവിലെ സിയാറത്തും പതാക ഉയര്‍ത്തലും. തുടര്‍ന്നു നടക്കുന്ന മുതഅല്ലിം സംഗമത്തില്‍ 'മുതഅല്ലിം കര്‍മ്മവും ധര്‍മ്മവുംഎന്ന വിഷയത്തില്‍ റഹ്മത്തുല്ലാഹ് സഖാഫി എളമരവും ' അലി ഉസ്താദ് ജീവിതവും ദര്‍ശനവും എന്ന വിഷയത്തില്‍ കെ.കെ.എം. സഅദി മണ്ണാര്‍ക്കാടും അവതരിപ്പിക്കും. സയ്യിദ് യാസീന്‍ തങ്ങള്‍ അഹ്‌സനി ഖത്മുല്‍ ഖുഅര്‍ആന് നേതൃത്വം നല്‍കും.
ചെര്‍ക്കാപ്പുറം ഹബീബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ആത്മീയ സംഗമത്തില്‍ ശാക്കിര്‍ ബാഖവി മമ്പാട് ഉത്‌ബോധനം നടത്തും. 

ഒക്ടോബര്‍ ഒന്നിന് നടക്കുന്ന കുടുംബസംഗമത്തില്‍ ഏലംകുളം അബ്ദുറശീദ് സഖാഫി ഉത്തമഭവനം എന്ന വിഷയത്തില്‍ സംസാരിക്കും. രാത്രി ഏഴിന് ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂരിന്റെ മതപ്രഭാഷണം നടക്കും. 

രണ്ടിന് നടക്കുന്ന സമാപന സമ്മേളനത്തിലെ മുല്‍ത്തഖുല്‍ ഉലമയില്‍ സമസ്ത സെക്രട്ടറി മുഹ് യുസ്സന്ന പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്ലിയാര്‍ വിഷയാവതരണം നടത്തും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved