കുമ്പള: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കമ്മിറ്റി നടപ്പില്‍ വരുത്തിയ റൈഞ്ച് പരിഷ്കരണം കുമ്പള റൈഞ്ചിലെ മുഅല്ലിംങ്ങള്ക്ക് നവ്യാനുഭവമായി. പ്രാക്ടിക്കല്‍ ക്ളാസ് കുട്ടികളില്‍ ആവേശം പകര്‍ന്നു.
പേരാല്‍ അഹ്ദലിയ്യ മദ്റസയില്‍ നടന്ന യോഗത്തില്‍ അബ്ദുല്ല സഅദി ലത്തീഫിയ്യ അധ്യക്ഷത വഹിച്ചു. ഉസ്മാന് സഖാഫി തലക്കി ഉദ്ഘാടനം നിര്‍വഹിച്ചു. കിതാബ് ചര്‍ച്ച, ക്വിസ് മത്സരം, ന്യൂസ് റീഡിംഗ്, പ്രാക്ടിക്കല്‍ ക്ളാസ്, ബുര്‍ദാ മജ്ലിസ് എന്നിവയ്ക്ക് ഉസ്മാന് സഖാഫി തലക്കി, യൂസുഫ് അശ്രഫി മഗല്‍പാടി, സിറാജ് സഖാഫി പേരാല്‍, സവാദ് മുസ്ലിയാര് ചേടേക്കാല്‍, സിദ്ദീഖ് മാഷ് പികെ നഗര്‍ എന്നിവര്‍ നേതൃത്വം നല്കി.
ജില്ലാ പ്രസിഡന്റ് അഷ്റഫ് സഅദി ആരിക്കാടി വിഷയവതരണം നടത്തി. ക്വിസ് മത്സര വിജയി ഇബ്രാഹിം അല്‍ ഖാസിമി നെക്രാജെക്ക് പ്രത്യേക സമ്മാനം നല്കി. അബ്ദുല്‍ കരീം മുസ്ലിയാര്, യൂനുസ് മുസ്ലിയാര്, ഹനീഫ് സഅദി, സിദ്ദീഖ് സഖാഫി ശാന്തിപ്പള്ളം, ഇര്‍ഷാദ് സഅദി, ആസിഫ് ഹനീഫി, ശിഹാബുദ്ദീന് ജൗഹരി, സക്കറിയ ഹിമമി സഖാഫി, ബഷീര്‍ അമാനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഉമ4സഖാഫി സഖാഫി മയ്യളം സ്വാഗതവും സവാദ് മുസ്ലിയാര് ചേടേക്കാല്‍ നന്ദിയും പറഞ്ഞു.