Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ സജ്ജീകരണം സമാപിച്ചു; അപ്‌ലോഡിംഗിന് വിപുലമായ സംവിധാനം

കേരള മുസ്ലിം ജമാഅത്ത് കുമ്പള സോണ്‍ സജ്ജീകരണം സമാപിച്ചു; അപ്‌ലോഡിംഗിന് വിപുലമായ സംവിധാനം

Written By Muhimmath News on Saturday, 22 September 2018 | 21:33

























കുമ്പള: ഒക്ടോബര്‍ 5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വന്‍ വിജയമാക്കാനും എസ് എസ് എഫ്, എസ് വൈ എസ്, കേരള മുസ്ലിം ജമാഅത്ത് സംഘടനകളുടെ മെമ്പര്‍ഷിപ്പ് അപ് ലോഡിംഗിന് സര്‍ക്കിള്‍ തലത്തില്‍ വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ശാന്തിപ്പള്ളം മുഹിമ്മാത്തില്‍ സമാപിച്ച സോണ്‍ സജ്ജീകരണ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു.

സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. കാട്ടിപ്പാറ അബ്ദുല്‍ കാദര്‍ സഖാഫി, ബഷീര്‍ പുളിക്കൂര്‍, മൂസ സഖാഫി കളത്തൂര്‍, വിഷയാവതരണം നടത്തി. 


സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, താജുദ്ധീന്‍ മാസ്റ്റര്‍ സുബൈക്കട്ട,ഹമീദ് ദാരിമി പാടലടുക്ക, സലാം സഖാഫി പാടലടുക്ക, ബി കെ യൂസുഫ് ഹാജി, പി ഇബ്രാഹിം വികാസ് നഗര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

ജനറല്‍ സെക്രട്ടറി പേരാല്‍ മുഹമ്മദ് ഹാജി സ്വാഗതം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved