Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ എളിമകൊണ്ട് ധന്യമാക്കിയ ജീവിതം -കുമ്പോല്‍ തങ്ങള്‍

ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ എളിമകൊണ്ട് ധന്യമാക്കിയ ജീവിതം -കുമ്പോല്‍ തങ്ങള്‍

Written By Muhimmath News on Thursday, 20 September 2018 | 14:15
























കുമ്പോല്‍: കഴിഞ്ഞ ദിവസം അന്തരിച്ച ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ എളിമ കൊണ്ട് ജീവിതം ധന്യമാക്കിയ വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതവും അധ്യാപനവും സമൂഹത്തിന് മാതൃകയാണ്. 

പഴയകാലത്ത് പ്രഭാഷണവേദികളില്‍ അദ്ദേഹം നടത്തിയ വിജ്ഞാനസമ്പന്നമായ പ്രഭാഷണങ്ങള്‍ ഇന്നും പലരും ഓര്‍ക്കുന്നുണ്ടാകും. ചെയ്യുന്ന കാര്യത്തില്‍ ആത്മാര്‍ത്ഥതയും ഉത്തരവാദിത്വബോധവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. 

സഅദിയ്യ സ്ഥാപനങ്ങളുമായും കുമ്പോല്‍ തറവാടുമായും നല്ല സ്‌നേഹബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. സഅദിയ്യയില്‍ നടക്കുന്ന എല്ലാ പരിപാടികളും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നത് എന്നെ പലപ്പോഴും സന്തോഷിപ്പിച്ചിട്ടുണ്ടെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ പ്രസിഡന്റുമായ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. 

അദ്ദേഹത്തിന്റ പാരത്രിക ലോകം അല്ലാഹു സന്തോഷത്തിലാക്കട്ടെ.. അബ്ദുല്ല മുസ്ലിയാര്‍ക്കുവേണ്ടി പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടത്താനും ജനാസ നിസ്‌കരിക്കാനും തങ്ങള്‍ അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved