Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » കുണിയ താജു സ്‌ക്വയറില്‍ ഫൗണ്ടേഷന്‍ ഫോര്‍ മോഡേന്‍ എജുക്കേഷന്‍ & റിസര്‍ച്ച് സെന്റര്‍ ഉല്‍ഘാടനം ചെയ്തു

കുണിയ താജു സ്‌ക്വയറില്‍ ഫൗണ്ടേഷന്‍ ഫോര്‍ മോഡേന്‍ എജുക്കേഷന്‍ & റിസര്‍ച്ച് സെന്റര്‍ ഉല്‍ഘാടനം ചെയ്തു

Written By Muhimmath News on Sunday, 9 September 2018 | 11:24

ബേക്കല്‍: എസ് എസ് എല്‍ സി, പ്ലസ് വണ്‍, പ്ലസ് ടു, ഡിഗ്രി, പഠിതാക്കള്‍ക്ക് കോണ്‍ട്രാക്റ്റ് ക്ലാസുകളോടൊപ്പം വിവിധ വിഷയങ്ങളില്‍ പ്രതേക റിസര്‍ച്ചിനുള്ള അവസരവും ഒരുക്കി കുണിയ താജു സ്‌ക്വയറില്‍ ഫൗണ്ടേഷന്‍ ഫോര്‍ മോഡേന്‍ എജുക്കേഷന്‍ & റിസര്‍ച്ച് സെന്റര്‍ തുടക്കം കുറിച്ചു.

താരീഖ് യൂസഫ് ഹസന്‍ മലബാരിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി മിന്‍ഹാജ് സുന്ന പ്രസിഡണ്ട് ഹസൈനാര്‍ സഖാഫി കുണിയ ഉല്‍ഘാടനം ചെയ്തു. മിന്‍ഹാജ് സുന്ന ജനറല്‍ സെക്രട്ടറി ബി.കെ.അഹമ്മദ് മുസ്‌ലിയാര്‍ കുണിയ പദ്ധതി അവതരിപ്പിച്ചു.

മിന്‍ഹാജ് പബ്ലിക്ക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അബ്ദുല്‍ റഷീദ് സഖാഫി, കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved