തൊട്ടി: മിന്‍ഹാജു സുന്ന ദര്‍സ് വിദ്യാര്‍ത്ഥി സംഘടനയായ മിസ്റ പുറത്തിറക്കുന്ന സര്‍ഗം മാഗസിന് രണ്ടാം ലക്കം തൊട്ടി സുന്നി സെന്ററില്‍ നടന്ന മാസാന്ത മഹ്ളറത്തുല്‍ ബദ്രിയ മജ്ലിസില്‍ വെച്ച് പ്രകാശനം ചെയ്തു. പൂച്ചകാട് സുന്നി മദ്രസ പ്രസിഡന്റ് അലി സാഹിബില്‍ നിന്ന് സെക്രട്ടറി കെപി മുഹമ്മദ് ഏറ്റുവാങ്ങി. ജമാല്‍ സഖാഫി ആദൂര്‍, ഹാരിസ് ഹിമമി സഖാഫി പരപ്പ, ബാദുഷ ഹാദി സഖാഫി, ഉമര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.