Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » മഹബ്ബയില്‍ സ്വലാത്ത് മജ്‌ലിസും ബായാര്‍ ഉസ്താദ് അനുസ്മരണവും വെള്ളിയാഴ്ച

മഹബ്ബയില്‍ സ്വലാത്ത് മജ്‌ലിസും ബായാര്‍ ഉസ്താദ് അനുസ്മരണവും വെള്ളിയാഴ്ച

Written By Muhimmath News on Wednesday, 26 September 2018 | 10:16

ബെളിഞ്ച: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് ബെളിഞ്ച യൂനിറ്റ് സംഘടിപ്പിക്കുന്ന പ്രതിമാസ സ്വലാത്ത് മജ്‌ലിസും ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ അനുസ്മരണവും സപ്തംബര്‍ 28 വെള്ളിയാഴ്ച രാത്രി ഏഴുമണി മുതല്‍ ബെളിഞ്ച മഹബ്ബയില്‍ നടക്കും. മുഹിമ്മാത്ത് കേന്ദ്ര കമ്മിറ്റിയംഗം സയ്യിദ് ഹാമിദ് അഹ്ദല്‍ സഖാഫി സമാപന കൂട്ടുപ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

മുഹമ്മദ് അമാനിയുടെ അധ്യക്ഷതയില്‍ പി.എ. മുഹമ്മദ് പാലഗം ഉദ്ഘാടനം ചെയ്യും. ഹാഫിള് എന്‍.കെ.എം. ബെളിഞ്ച, ആബിദ് നഈമി, നാസര്‍ സഖാഫി, അബ്ദുല്ലത്വീഫ് ഗോളിക്കട്ട, അബ്ദുര്‍റഹ്മാന്‍ നാരമ്പാടി, ഉമര്‍ ഗണ്ടിത്തടുക്ക, മുഹമ്മദ് ഗുരിയടുക്ക, അബ്ദുല്‍ ഖാദര്‍ നാരമ്പാടി, ഇബ്‌റാഹിം നാരമ്പാടി, ബാദ്ഷ സുഹ് രി, ഉസ്മാന്‍ മൗലവി, അബൂബക്കര്‍ നടുക്കുന്ന്, സുബൈര്‍, മുഹമ്മദ് കട്മ്പ് തുടങ്ങിയവര്‍ സംബന്ധിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved