Latest News :
Home » , , , , , » ഞാനും നമ്പി നാരായണനും തമ്മിലുള്ള വ്യത്യാസം പേരിലും രൂപത്തിലുമാണ്; നീതി നിഷേധത്തില്‍ വിശദീകരണവുമായി മഅദ്‌നി

ഞാനും നമ്പി നാരായണനും തമ്മിലുള്ള വ്യത്യാസം പേരിലും രൂപത്തിലുമാണ്; നീതി നിഷേധത്തില്‍ വിശദീകരണവുമായി മഅദ്‌നി

Written By Muhimmath News on Saturday, 15 September 2018 | 12:51

കൊച്ചി: നമ്പി നാരായണനും താനും തമ്മില്‍ ചില സമാനതകളുണ്ടെങ്കിലും ഒരു പ്രധാന വ്യത്യാസം നിലനില്‍ക്കുന്നുണ്ട്.
'നമ്പിനാരായണന്റെ പേരും രൂപവും മഅ്ദനിയുടെ പേരും രൂപവും വ്യത്യസ്തമായതിനാലാണ് തനിക്ക് നീതി നിഷേധിക്കപ്പെടുന്നതെന്ന് അബ്ദുള്‍ നാസര്‍ മഅദ്‌നി. വിഷയവുമായി ബന്ധപ്പെട്ട് സഹോദരന്‍മാരെ എന്നു തുടങ്ങുന്ന മഅദ്‌നിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നീണ്ട ഇരുപത്തിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വന്നതിന്റെ പശ്ചാത്തലത്തിലാണ് മഅദ്‌നിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നത്.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരമാണ് സുപ്രീം കോടതി നമ്പി നാരായണന് കോടതി വിധിച്ചത്.

നമ്പി നാരായണന്റെ വിഷയം സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നതിനിടെ ഉയര്‍ന്ന പ്രധാന ചോദ്യമായിരുന്നു മഅദ്‌നിയുടെ കേസും അദ്ദേഹത്തിന്റെ ശിക്ഷയും. മഅദ്‌നിയുടെ കേസും അദ്ദേഹത്തെ കുറ്റവിമുക്തമാക്കിയ കോടതി നടപടികളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

ഒമ്പതര വര്‍ഷം ജയിലില്‍ കഴിഞ്ഞ മഅദ്‌നിയ്ക്ക് എന്തുകൊണ്ട് നമ്പി നാരായണന് ലഭിച്ച നീതി ലഭിക്കുന്നില്ലെന്നാണ് പലരും ചോദിച്ചത്. ഇപ്പോഴിതാ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മഅദ്‌നി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

വ്യത്യാസം എന്ന തലക്കെട്ടോടെ ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ച കുറിപ്പിലാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

നമ്പി നാരായണനെപ്പോലെ രാജ്യദ്രോഹിയെന്ന് മുദ്രകുത്തി പീഡിപ്പിച്ച ശേഷം നഷ്ടപരിഹാരവും സുപ്രീം കോടതി അന്വേഷണവും ഒക്കെ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഒമ്പതര വര്‍ഷം ശിക്ഷിക്കപ്പെട്ട ശേഷമാണ് പ്രത്യേകകോടതി തന്നെ വിട്ടയച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ശിക്ഷ അനുഭവിക്കുകയാണ്.

സഹോദരന്മാരെ' എന്നാണ് മഅ്ദനി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

അതേസമയം മഅദ്‌നിയുടെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി പേരാണ് കമന്റ് ചെയ്തത്. നിരപരാധിത്വം തെളിയിച്ച് പുറത്ത് വന്നപ്പോള്‍ മുസ് ലിം സഹോദരന്‍മാര്‍ക്ക് നഷ്ടപരിഹാരമൊന്നും ലഭിച്ചില്ലെന്നാണ് പലരും പ്രതികരിച്ചത്. രാജ്യത്ത് ഇരട്ട നീതി നിലനില്‍ക്കുന്നുവെന്നും ചിലര്‍ പ്രതികരിച്ചു.

1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅദ്‌നിയെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് 9 വര്‍ഷം തടവ് അനുഭവിച്ച അദ്ദേഹത്തെ 2007 ല്‍ പ്രത്യേക കോടതി വെറുതെ വിട്ടിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved