Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » മഹ്ഫിലേ റബീഹ് മീലാദ് സമ്മേളനവും മജ്‌ലിസുന്നൂറും നവംബര്‍ 29,30ന്

മഹ്ഫിലേ റബീഹ് മീലാദ് സമ്മേളനവും മജ്‌ലിസുന്നൂറും നവംബര്‍ 29,30ന്

Written By Muhimmath News on Monday, 24 September 2018 | 21:54




































ഉപ്പള: ബന്തിയോട് പച്ചമ്പള കളായി തര്‍ബീയത്ത് മദ്ഹൂറസൂല്‍ ഫൗണ്ടേഷന്റെ കീഴില്‍ 2018 നവംബര്‍ 29,30 വ്യാഴം വെള്ളി എന്നി ദിവസങ്ങളില്‍ മഹ്ഫിലേ റബീഹ് മീലാദ് സമ്മേളനവും മജ്‌ലിസുന്നൂറും നടക്കും.

രണ്ട് ദിവസങ്ങളിലായി നടക്കുന്ന മതപ്രഭാഷണത്തില്‍ ശാഖിര്‍ ബാഖവി മമ്പാട് പ്രഭാഷണം നടത്തും. മജ്‌ലിസുന്നൂറിന് സയ്യിദ് ശറഫുദ്ധീന്‍ ഹൈദറൂസി തങ്ങള്‍ നേതൃത്വം നല്‍കും.


ഇതുമായി ബന്ധപ്പെട്ട് 101 അംഗ സ്വാഗതസംഘ കമ്മിറ്റിയെ തിരഞ്ഞെടുത്തു. 

ചെയര്‍മാന്‍: സി ഐ ഹാജി അമീര്‍ അലി ചൂരി, കണ്‍വീനര്‍: കെ വൈ അബ്ദുല്‍ കാദര്‍ ഹാജി കളായി, ട്രഷറര്‍: അബ്ദുല്‍ കാദര്‍ ഹാജി കളായി, ജോയിന്‍ കണ്‍വീനര്‍മാര്‍: സിദ്ദീഖ് മുഹശ്ശേരി, സുലൈമാന്‍, സിദ്ദീഖ് പാച്ചാനി, വൈസ് ചെയര്‍മാന്‍മാര്‍: ഹസൈനാര്‍ ഹാജി, ആശിഖ്, സിദ്ദീഖ് എന്നിവരെ തിരഞ്ഞെടുത്തു. 

സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.അബൂബക്കര്‍ സിദ്ദീഖ് പാച്ചാനി സ്വാഗതവും അശിഖ് നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved