Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , , » മജ്‌ലിസുല്‍ അഹ്ദലിയ്യയും മര്‍ഹൂം അബ്ദുല്‍ റഹ്മാന്‍, തിത്തുമ്മു വൈലത്തൂര്‍ തഹ്ലീല്‍ സദസ്സും ഒക്ടോബര്‍ 7 ഞായറാഴ്ച

മജ്‌ലിസുല്‍ അഹ്ദലിയ്യയും മര്‍ഹൂം അബ്ദുല്‍ റഹ്മാന്‍, തിത്തുമ്മു വൈലത്തൂര്‍ തഹ്ലീല്‍ സദസ്സും ഒക്ടോബര്‍ 7 ഞായറാഴ്ച

Written By Muhimmath News on Thursday, 20 September 2018 | 20:31


കാസര്‍കോട് പുത്തിഗെ: പതിനായിരകണക്കിന് രോഗികള്‍ക്കും കഷ്ടത അനിഭവിക്കുന്ന ജനവിഭാവങ്ങള്‍ക്ക് ആശ്വാസം ലഭിച്ച് കൊണ്ടിരിക്കുന്ന മര്‍ഹൂം സൈനുല്‍ മുഹഖികിന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ എല്ലാ മാസവും ആദ്യത്തെ ഞായറാഴ്ച നടത്തി വരുന്ന മജ്‌ലിസുല്‍ അഹ്ദലിയ്യയും മര്‍ഹൂം അബ്ദുല്‍ റഹ്മാന്‍, തിത്തുമ്മു വൈലത്തൂര്‍ തഹ്ലീല്‍ സദസ്സും  2018 ഒക്ടോബര്‍ 7 ഞായറാഴ്ച മഗ് രിബ് നിസ്‌കാരാനന്തരം മുഹിമ്മാത്ത് എ കെ ജി നഗര്‍ അഹ്ദലിയ്യ കോമ്പോണ്ടില്‍ വെച്ച് നടക്കും. 
പ്രസ്തുത പരിപാടിയില്‍ സയ്യിദ് മുഹമ്മദ് ഹബീബ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹുസൈനുല്‍ അമീന്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ശാഫി സഅദി,  ഫള്‌ലുറഹ്മാന്‍ അഹ്‌സനി, മുസ്ഥഫ അഹ്‌സനി, ഹംസ മുസ്ലിയാര്‍ കാനംകോട്് എന്നിവര്‍ നേതൃത്വം നല്‍കും. 

ഹംസ സഖാഫി കൂട്ടശ്ശേരി ഉദ്‌ബോധനം നടത്തും. സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് സയ്യിദ് ശറഫുദ്ധീന്‍ ഹൈദറൂസ് തങ്ങള്‍ നേതൃത്വം നല്‍കും.

പ്രസ്തുത പരിപാടിയില്‍ ഹുസൈന്‍ ഹാജി, നാസര്‍ ബായാര്‍, ബി ഇ മുഹമ്മദ് കുഞ്ഞി ഹാജി, പി എം മുഹമ്മദ് അലി, ബീരാന്‍മരിക്കാന്‍ കുട്ടി വൈലത്തൂര്‍, അശ്രഫ് വൈലത്തൂര്‍, ഫ്രണ്ട്്‌സ് അബൂബക്കര്‍ ഹാജി, സി ഐ ഹാജി അമീര്‍ അലി ചൂരി,  അബ്ദുല്‍ കാദര്‍ ഹജി കളായി, സലാം സഅദി കോട്ടക്കുന്ന്, ഹാരിസ് ഹിമമി സഖാഫി പരപ്പ തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved