Latest News :
Home » , , » മലപ്പുറത്ത് വീട്ടുകാര്‍ക്ക് വിഷം നല്‍കി വന്‍ കവര്‍ച്ച; ജോലിക്കാരിയെ കാണാനില്ല

മലപ്പുറത്ത് വീട്ടുകാര്‍ക്ക് വിഷം നല്‍കി വന്‍ കവര്‍ച്ച; ജോലിക്കാരിയെ കാണാനില്ല

Written By Muhimmath News on Sunday, 16 September 2018 | 13:32

























മലപ്പുറം: തിരൂര്‍ ആലിങ്ങലില്‍ വീട്ടുജോലിക്കാരി വീട്ടുകാര്‍ക്ക് ഭക്ഷണത്തിലും ജ്യൂസിലും വിഷം കലര്‍ത്തി വന്‍ കവര്‍ച്ച നടത്തി മുങ്ങി. ആലിങ്ങല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണു സംഭവം. ഇന്ന് രാവിലെ അയല്‍വീട്ടുകാര്‍ ഖാലിദ് അലിയുടെ വീടിന്റെ വാതിലുകള്‍ തുറന്നു കിടക്കുന്നതുകണ്ട് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്്. വീട്ടിനകത്തു ഖാലിദ് അലി, ഭാര്യ സൈനബ, മകള്‍ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇവരെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്നു മെഡിക്കല്‍ കോളജിലേക്കും മാറ്റി.


തമിഴ്‌നാട് സ്വദേശിയായ വീട്ടുവേലക്കാരി മാരിയമ്മ തന്ന ജ്യൂസ് കഴിച്ചതിനെ തുടര്‍ന്നാണു മയക്കം ഉണ്ടായതെന്നു ബോധം തിരിച്ചുകിട്ടിയ സഫീദ പറഞ്ഞു. സ്വര്‍ണാഭരണങ്ങളും വീട്ടിലെ സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം ആസൂത്രിതമാണെന്നും വലിയൊരു സംഘംതന്നെ ഇതിന് പിന്നിലുണ്ടെന്നുമാണ് പോലീസ് പറയുന്നത്. വേലക്കാരിയെ ഏര്‍പ്പാടാക്കി നല്‍കിയ തിരൂര്‍ പാന്‍ബസാറില്‍ താമസിക്കുന്ന മറ്റൊരു തമിഴ്‌നാട് സ്വദേശിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved