Saturday, 1 September 2018

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ മര്‍ദനമേറ്റ യുവാവ് തൂങ്ങിമരിച്ചു
























മലപ്പുറം: സദാചാര ഗുണ്ടകളുടെ മര്‍ദനമേല്‍ക്കുകയും ദൃശ്യങ്ങള്‍ വാട്‌സ് ആപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തതില്‍ മനംനൊന്ത് യുവാവ് തൂങ്ങിമരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സാജിദിനെ വീടിന് സമീപത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. 

ഈ മാസം 24നാണ് സാജിദിന് ഒരു സംഘം ആളുകളുടെ മര്‍ദനമേറ്റത്. സാജിദ് താസമിക്കുന്ന പണിക്കര്‍പ്പടി എന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള മമ്മാലിപ്പടി എന്ന സ്ഥലത്തെ വീടിന് സമീപത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചാണ് ഒരു സംഘം യുവാവിനെ മര്‍ദ്ദിച്ചത്. കയറു കൊണ്ട് കൈകാലുകള്‍ കെട്ടിയിട്ട ശേഷമായിരുന്നു മര്‍ദനം. മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് പോലീസെത്തിയാണ് സാജിദിനെ മോചിപ്പിച്ചത്. 

എന്നാല്‍, ആര്‍ക്കെതിരെയും കേസെടുത്തിരുന്നില്ല. സാജിദിന് പരിക്കേറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

സാജിദിനെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ രാവിലെ മുതലാണ് വാട്‌സ് ആപ്പിലും മറ്റും പ്രചരിച്ച് തുടങ്ങിയത്. സാജിദിന്റെ സുഹൃത്തുക്കള്‍ക്കും സന്ദേശം ലഭിച്ചു. ഇതില്‍ മനംനൊന്താണ് സാജിദ് ആത്മഹത്യ ചെയ്തത്.


SHARE THIS

Author:

0 التعليقات: