Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page

മഞ്ചേശ്വരം: മഞ്ചേശ്വരം മള്ഹര്‍ നൂറുല്‍ ഇസ്ലാമിയില്‍ മുഹര്‍റം പത്തിനോടനുബന്ധിച്ച് നടത്തിയ ആശുറാഅ് സംഗമവും ഹുസൈന്‍ (റ) ആണ്ടു നേര്‍ച്ചയും സമാപിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച സംഗമത്തില്‍ വിവിധ ചടങ്ങുകള്‍ നടന്നു. മുഹര്‍റമിന്റെ ചരിത്ര വിശദീകരണവും സാദാത്തുക്കളുടെ മഹത്വവും വേദിയില്‍ അനാവരണം ചെയ്തു. 

സംഗമത്തില്‍ ഇന്നലെ അന്തരിച്ച ബായാര്‍ അബ്ദുല്ല മുസ്ലിയാര്‍ക്ക് വേണ്ടി പ്രത്യേക പ്രര്‍ത്ഥനയും തഹ്ലീലും നടന്നു.

പരിപാടിയോടനുബന്ധിച്ച് ഖാളി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറുഖ് അല്‍ ബുഖാരി തങ്ങള്‍ മഖാം സിയാറത്ത്, സാദാത്ത് മൗലീദ്, ദിക് ര്‍ സ്വലാത്ത് മജ്‌ലിസ്, ഖതമുല്‍ ഖുര്‍ആന്‍, ബുര്‍ദ മജ്‌ലിസ് തുടങ്ങിയ സദസ്സുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി.


സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, ശരീഫ് ബാഖവി, മുഹമ്മദ് മുസ്ലിയാര്‍ ഉഡുപ്പി, ഹസ്സന്‍ സഅദി, ഉസ്മാന്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി, മഹ്മൂദ് ഹാജി, ഹസ്സന്‍ കുഞ്ഞി, സിയാദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply