Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , , , » മഞ്ഞനാടി അല്‍മദീന സില്‍വര്‍ ജൂബിലി പ്രചാരണങ്ങള്‍ക്ക് പ്രൗഢമായ തുടക്കം

മഞ്ഞനാടി അല്‍മദീന സില്‍വര്‍ ജൂബിലി പ്രചാരണങ്ങള്‍ക്ക് പ്രൗഢമായ തുടക്കം

Written By Muhimmath News on Monday, 24 September 2018 | 19:00

























മംഗളൂര്‍: 2019 ഫെബ്രുവരി ഒന്ന് രണ്ട് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മഞ്ഞനാടി അല്‍ മദീന ഇസ്ലാമിക് കോംപ്ലക്‌സിന്റെ, 25 ഇന പദ്ധതികള്‍ ഉള്‍പ്പെടുന്ന സില്‍വര്‍ ജൂബിലി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.

യേനപ്പോയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ അബ്ദുല്ലക്കുഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന പ്രചാരണ ഉദ്ഘാടന സമ്മേളനത്തില്‍ ഉഡുപ്പി ഖാസി പി.എം ഇബ്രാഹിം മുസ്‌ലിയാര്‍ ബേക്കല്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ഷറഫുല്‍ ഉലമ പി എം അബ്ബാസ് മുസ്ലിയാര്‍ സമ്മേളന പ്രഖ്യാപനം നടത്തി. മംഗലാപുരം എംപി. നളിന്‍ കുമാര്‍ കട്ടീല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രമുഖ വ്യവസായി മന്‍സൂര്‍ ആസാദ് സമ്മേളന ലോഗോ പ്രകാശനം ചെയ്തു. 

സമ്മേളനത്തില്‍ വെച്ച് വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ വിശിഷ്ട വ്യക്തികളായ ഡോ. മോഹന്‍ ആല്‍വ, ഡോക്ടര്‍ എ.എം ഖാന്‍, രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ ഡോക്ടര്‍ യു.ടി. ഇഫ്തിഖാര്‍ അലി തുടങ്ങിയവരെ ആദരിച്ചു.

25 വര്‍ഷമായി മുദരിസായി സേവനം ചെയ്യുന്ന യു .കെ  മുഹമ്മദ് സഅദി വളവൂര്‍, ബി.കെ ഇസ്മായീല്‍ ഫൈസി ബാലെപുണി, അബ്ദുല്‍ റഹ്മാന്‍ മദനി മൂളൂര്‍, ബി.എം ഉമര്‍ സഖാഫി തലക്കി, കെ.എം ഹൈദര്‍ മദനി കറായ എന്നിവരെ താജുല്‍ ഉലമാ അവാര്‍ഡും പ്രശസ്തി ഫലകവും നല്‍കി ആദരിച്ചു. 25 വര്‍ഷമായി മുഅദ്ദിന്‍ ആയി സേവനം അനുഷ്ഠിച്ചുവരുന്ന ഇബ്രാഹിം മുസ്‌ലിയാര്‍ എടപ്പപാല, സഈദ് മുസ്ലിയാര്‍ മംഗലാപുരം, കരീം മുസ്‌ലിയാര്‍ മദനി നഗര്‍ എന്നിവരെ ബിലാല്‍ മുഅദ്ദിന്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.
കേരള സ്റ്റേറ്റ് എസ്.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ ഡോക്ടര്‍ ഫാറൂഖ് നഈമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി.

അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, സയ്യിദ് ഇസ്മായില്‍ അല്‍ഹാദി ഉജ്‌റെ, ബി.എ മൊയ്തീന്‍ ബാവ, മുഹമ്മദ് നസീര്‍, എസ്.എം റഷീദ് ഹാജി, കെ മുഹമ്മദ് അറബി, ഹാജി ഇബ്രാഹിം കോഡിജാല്‍, എം.എസ്.എം അബ്ദുര്‍റഷീദ് സൈനി കക്കിഞ്ചെ, കുഞ്ഞി അഹമദ് ഹാജി, മജീദ് ഹാജി മുംബൈ, കേരള എസ് വൈ എസ് വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ഓലമുണ്ട മഹ്മൂദ് ഫൈസി, ജി.എം കാമില്‍ സഖാഫി, കെകെ കാമില്‍ സഖാഫി, ഉമര്‍ സഖാഫി കൊടക്,  അബ്ദുല്‍ റഊഫ് പുത്തിഗെ, മുക്രി ഇബ്രാഹിം ഹാജി,  ഇബ്രാഹിം ബാവ ഹാജി, മഞ്ഞനാടി അസീസ് ഹാജി, ഹൈദര്‍ ഹാജി പര്‍ത്തിപ്പാടി, ഹാജി എന്‍എസ് കരീം, ഷാഹുല്‍ ഹമീദ് മംഗലാപുരം, കെ.പി അഹ്മദ് സഖാഫി, മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ പരിയാരം, അഷ്‌റഫ് അഷ്‌റഫി, പി.കെ.മഹ്മൂദ് ഹാജി, ഹസന്‍കുഞ്ഞി മള്ഹര്‍, അലിക്കുഞ്ഞി ഹാജി പാരെ,  മുഹമ്മദ് തസ്ലീല്‍ ബാംഗ്ലൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

സില്‍വര്‍ ജൂബിലി സ്വാഗത സംഘം ചെയര്‍മാന്‍ മുംതാസ് അലി സ്വാഗതവും അല്‍മദീന മാനേജര്‍ കെ പി അബ്ദുല്‍ഖാദര്‍ സഖാഫി നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved