കുമ്പള: മുസ്ലിം സമൂഹത്തില്‍ കടന്നുകൂടിയ അനാചാരങ്ങളെ ആദര്ശവത്കരിക്കാന് ശ്രമിക്കുന്നത് ആപത്താണെന്നും വിശ്വാസാചാരങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന രൂപത്തിലുള്ള ചില ഇടങ്ങളിലെ ഇടപെടലുകള്‍ അപകടകരമാണെന്നും അത്തരം കാര്യങ്ങളില്‍ സമൂഹത്തെ ബോധവാന്മാരാക്കേണ്ടത് പണ്ഡിത സമൂഹത്തിന്റെ ബാധ്യതയാണെന്നും എസ് വൈ എസ് കുമ്പള സോണ്‍ സംഘടനാകാര്യ സെക്രട്ടറിയും യുവ പണ്ഡിതനുമായ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് മാവിനക്കട്ട യൂണിറ്റ് സംഘടിപ്പിച്ച മഹഌറത്തുല്‍ ബദ് രിയ്യക്ക് നേതൃത്വം നല്കി സംസാരിക്കുകയായിരുന്നു അദ്ധേഹം.
എന്‍ കെ മമ്മിഞ്ഞി ഹാജിയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. അശ്രഫ് ജൗഹരി എരുമാട് ഉദ്ബോധനം നടത്തി. അബൂബക്കര്‍ കാമില്‍ സഖാഫി പാവുറടുക്ക, ശരീഫ് സൈനി, അലവി ഹനീഫി ബീജന്ധടുക്ക, കെ എന്‍ ഇബ്രാഹിം, വടകര മുഹമ്മദ് ഹാജി, ഇഖ്ബാല്‍ ആലങ്കോള്‍, ഹമീദലി മാവിനക്കട്ട, മുഹമ്മദ് കുഞ്ഞി ആലങ്കോള്‍, മുസ്ഥഫ എന്‍ എം, എ കെ എം അബ്ദുല്ല, ബെള്ളിപ്പാടി അബ്ദുല്ല തുടങ്ങിയവര്‍ സംബന്ധിച്ചു.