Latest News :
Home » , , » പ്രളയദുരിതര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

പ്രളയദുരിതര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി

Written By Muhimmath News on Saturday, 15 September 2018 | 12:07

ആലപ്പുഴ: കേരള സ്‌റ്റേറ്റ് മഹ്‌ളരീസ് അസോസിയേഷന്‍ കെ എസ് എം എ) , എസ് വൈ എസ്, മാന്നാര്‍ ഗവ: ഹോസ്പിറ്റല്‍ സംയുക്താഭിമുഖ്യത്തില്‍ പ്രളയദുരിതര്‍ക്ക് സഹായ വിതരണവും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി. അസ്സയ്യിദ് ചാലുശ്ശേരി തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കി. 

സംസ്ഥാന പ്രസിഡന്റ് വൈ എ. ത്വാഹാ മഹ്‌ളരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് മഹ്‌ളരി അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ഹരിപ്പാട് സോണ്‍ പ്രസിഡന്റ് ഹനീഫ മുസ്ലിയാര്‍ സ്വാഗതവും ഇരമത്തൂര്‍ ചീഫ് ഇമാം ഷബീര്‍ മഹ്‌ളരി ആമുഖ പ്രഭാഷണവും കേരള സ്‌റ്റേറ്റ് മഹ്‌ളരീസ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി എ.എസ്. മുഹമ്മദ് ഹിലാല്‍ മഹ്‌ളരി, കരുനാഗപ്പള്ളി സഹായ വിതരണ ഉദ്ഘടനവും നടത്തി, 

അന്‍ഷിദ് അഹ്‌സനി, അന്‍ഷാദ് മഹ്‌ളരി, ഹാരിസ് വെറൈറ്റി, നവാസ് മഹ്‌ളരി, അബ്ദുല്‍ സത്താര്‍,തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു മെഡിക്കല്‍ ക്യാമ്പിന്. ഡോ: സാബു സുഗതന്‍ നേതൃത്വം നല്‍കി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved