Sunday, 2 September 2018

ഭാര്യയെയും മകനെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

























മഞ്ചേശ്വരം: ഭാര്യയെയും മകനെയും കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബായാര്‍ കുരുടപ്പദവിലെ ചെനിയപ്പയുടെ ഭാര്യ കുസുമ (29), മകന്‍ അര്‍ഷിത് (എട്ട്) എന്നിവരെയാണ് കാണാതായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ാം തീയ്യതി മുതല്‍ ഇവരെ കാണാനില്ലെന്ന് ചെനിയപ്പ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കൂലിത്തൊഴിലാളിയായ ചെനിയപ്പ ജോലിക്കു പോയി തിരിച്ചു വരുമ്പോള്‍ കുസുമവും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിക്കാതിരുന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. മഞ്ചേശ്വരം എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം നടത്തിവരുന്നു.


SHARE THIS

Author:

0 التعليقات: