Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല; ജനം ദുരിതത്തില്‍

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തില്‍ വേണ്ടത്ര ഡോക്ടര്‍മാരില്ല; ജനം ദുരിതത്തില്‍

Written By Muhimmath News on Friday, 28 September 2018 | 10:09

മൊഗ്രാല്‍പുത്തൂര്‍: പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തില്‍ മൂന്ന് ഡോക്ടര്‍ വേണ്ടിടത്ത് ഒരു ഡോക്ടറാണ് നിലവിലുള്ളത്. ഇത് മൂലം രോഗികള്‍ വളരെയേറെ ദുരിതം അനുഭവിക്കുന്നു. മണിക്കൂറുകളോളം ക്യൂ നിന്നാണ് രോഗികള്‍ക്ക് ഡോക്ടറെ കാണാന്‍ സാധിക്കുന്നത്.

കുടുംബക്ഷേമ കേന്ദ്രത്തിനകത്ത് പ്രവര്‍ത്തിക്കുന്ന ലാബിലും മരുന്ന് വിതരണ വിഭാകത്തിലും വേണ്ടത്ര സ്റ്റാഫ് ഇല്ലാത്തതും പൊതുജനങ്ങള്‍ക്ക് ബു
ദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നു.

എത്രയും പെട്ടെന്ന് വേണ്ടത്ര ഡോക്ടറെയും സ്റ്റാഫിനെയും നിയമിച്ച് രോഗികള്‍ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണണമെന്ന് നാഷണല്‍ യൂത്ത്‌ലീഗ് മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസ്ഥാവനിയിലൂടെ മുന്നറിയിപ്പ് നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved