Latest News :
ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അറസ്റ്റില്‍
Home » , , » മുഹിമ്മാത്ത് അഹ്ദലിയ്യയും പൊസോട്ട് തങ്ങള്‍ അനുസ്മരണവും 15ന്

മുഹിമ്മാത്ത് അഹ്ദലിയ്യയും പൊസോട്ട് തങ്ങള്‍ അനുസ്മരണവും 15ന്

Written By Muhimmath News on Wednesday, 12 September 2018 | 10:39

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപന സമുച്ഛയങ്ങളുടെ ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം മാസാന്ത അഹ്ദലിയ്യ ദിക്ര്! സ്വലാത്ത് മജ്‌ലിസും സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങളുടെ അനുസ്മരണവും സപ്തംബര്‍ 15 ശനിയാഴ്ച മുഹിമ്മാത്തില്‍ നടക്കും.

ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ഥന നടത്തും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അനുസ്മരണ പ്രഭാഷണം നടത്തും. മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി അഹ്ദലിയ്യ ദിക്ര്‍ മജ്‌ലിസിനും സമാപന കൂട്ടുപ്രാര്‍ഥനക്കുംനേതൃത്വം നല്‍കും. 

ഹാഫിള് സയ്യിദ് ഇസ്മാാഈല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ഹാജി അമീറലി ചൂരി, ബശീര്‍ പുളിക്കൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ സ്വാഗതവും സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി നന്ദിയും പറയും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved