Wednesday, 5 September 2018

ഇംദാദ് അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ വ്യാഴാഴ്ച


പുത്തിഗെ: മുഹിമ്മാത്ത് ദഅവ കോളേജില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിറങ്ങിയ ഹിമമികളുടെ കൂട്ടായിമയായ ഇംദാദിന്റെ അര്‍ദ്ധവാര്‍ഷിക കൗണ്‍സില്‍ വ്യാഴാഴ്ച രാത്രി 7: 30ന് മുഹിമ്മാത്തില്‍ വെച്ച് ചേരും. മുഹിമ്മാത്ത് ദഅവ കോളേജ് പ്രിന്‍സിപ്പള്‍ അബൂബക്കര്‍ കാമില്‍ സഖാഫി പാവൂറടുക്ക യോഗം ഉദ്ഘാടനം ചെയ്യും. 

സംഘടനയുടെ അടുത്ത കാലയളവിലേക്കുള്ള വിഷന്‍ ഫോര്‍ വിഷന്‍ പദ്ധതി ചര്‍ച്ചക്ക് സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഹിമമി കാമില്‍ സഖാഫി നേതൃത്വം നല്‍കും. ദഅവ കോളേജില്‍ നിന്ന് വിവിധ വര്‍ഷങ്ങളിലായി പഠനം പൂര്‍ത്തിയാക്കിയ മുഴുവന്‍ ഹിമമികളും ആറുമണിക്ക് മുമ്പായി മുഹിമ്മാത്തിലെത്തിച്ചേരണമെന്ന് ഇംദാദ് ഭാരവാഹികള്‍ അറിയിച്ചുയ


SHARE THIS

Author:

0 التعليقات: