Monday, 10 September 2018

ഹര്‍ത്താല്‍ ദിനം കര്‍മ്മനിരതമാക്കി പ്രവാസി സംഗമം


പുത്തിഗെ: മുഹിമ്മാത്തില്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രവാസി സഹകാരി പ്രാര്‍ത്ഥന സംഗമം സമാപിച്ചു.

ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എന്‍ എ അബൂബക്കര്‍ അംഗടിമുഗര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ലത്വീഫ് സഅദി ഉറുമി വിഷയാവതരണവും സയ്യിദ് മുനീറുല്‍ അഹ്ദല്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും നടത്തി.

ഡി എം മുഹമ്മദ് ഖത്തര്‍, അബ്ദുല്‍റഹ്മാന്‍ കട്ട്‌നടുക്ക ദുബൈ, അബ്ദുല്ല ഹാജി കുണിയ അബൂദാബി, അയ്യൂബ് ഉര്‍മി ഷാര്‍ജ, മൊയ്തീന്‍ സ്വാദിഖ് മസ്‌കത്ത്, കുഞ്ഞഹ്മദ് നീര്‍ച്ചാല്‍ അബുധാബി, നാസിര്‍ ഹനീഫി റിയാദ്, നൗഷാദ് അമാനി അല്‍ഹസ, ഹാരിസ് പട്ടള അല്‍ ഐന്‍, സിദ്ദീഖ് സഖാഫി ദമാം, അബൂബക്കര്‍ സഖാഫി ബഹ്‌റൈന്‍, ബഷീര്‍ ഹാജി ദുബൈ, മുഹമ്മദ് ഹാജി മുഗു മദീന, അസീസ് കട്ടത്തടുക്ക ബഹ്‌റൈന്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്ദുല്‍ ഗഫൂര്‍ ബാഖവി സമാപന പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി

അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍ സ്വാഗതവും മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു.


SHARE THIS

Author:

0 التعليقات: