Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: ഹിജ്‌റ കലണ്ടറിലെ ആദ്യമാസമായ മുഹര്‍റം വര്‍ഷാരംഭമെന്ന നിലക്ക് സമയത്തിന്റെ വിലയെ സംബന്ധിച്ച് ചിന്തിപ്പിക്കുന്ന മാസമാണെന്നും മനുഷ്യന്റെ മൂലധനമെന്ന നിലക്ക് സമയത്തിന്റെ മൂല്യത്തെ സംബന്ധിച്ചുള്ള ചിന്തയാണ് പുതുവത്സരദിന സന്ദേശമെന്നും മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രഖ്യാപിച്ചു.


മുഹിമ്മാത്ത അക്കാദമിക് കൗണ്‍സിലിന്ന് കീഴില്‍ കള്‍ച്ചറല്‍ സമിതി സംഘടിപ്പിച്ച ചിന്താസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. മൂസ സഖാഫി കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. ഹാമിദലി ഇര്‍ദെ, ശംസീര്‍ ആദൂര്‍, ഇസ്മായില്‍ സൂറത്ത്കല്‍, ജാവിദ് മുഖ്താര്‍ അര്‍ളട്ക്ക എന്നിവര്‍ വിഷയാവതരണം നടത്തി.സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ബാസ് സഖാഫി മലപ്പുറം എന്നിവര്‍ വിചിന്തനം നടത്തി. അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി മുസ്തഫ സഖാഫി പട്ടാമ്പി, അബ്ദുല്‍ അസീസ് മിസ്ബാഹി തുടങ്ങിയര്‍ സംബന്ധിച്ചു. 

ഫത്താഹ് സഅദി സ്വാഗതവും ശഹീദ് ഹിമമി നന്ദിയും പറഞ്ഞു.

Leave A Reply