പുത്തിഗെ: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന പ്രളയ ബാധിത സ്ഥലങ്ങളെ പുനരധിവസിപ്പിച്ച് നവകേരള സൃഷ്ടപ്പിന്നായി കേരള സര്‍ക്കാര്‍ നേതൃത്വം നല്കുന്ന ധനസമാഹരണയജ്ഞത്തില്‍ കൈകോര്‍ത്ത് മുഹിമ്മാത്ത്. മഞ്ചേശ്വരം താലുക്കില്‍ എടനാട് വില്ലേജിലെ പുത്തിഗെയിലെ കട്ടത്തടുക്ക ഗ്രാമത്തില്‍ വൈജ്ഞാനിക ജീവ കാരുണ്യ രംഗത്ത് ശ്രദ്ധേയമായ ഇടം നേടി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഉത്തരകേരളത്തിലെ ഏറ്റവും വലിയ മതഭൗതിക സമന്നയ വിദ്യാഭ്യാസ സ്ഥാപനമായ മുഹിമ്മാത്തുല്‍ മുസ്ലിമീന് എജ്യക്കേഷന്‍ സെന്റര്‍ നേതൃത്വം നല്കുന്ന പ്രധാന സ്ഥാപനമായ മുഹമ്മാത്ത് ഹൈസ്കൂളും പ്രളയബാധിതര്‍ക്ക് സാന്ത്വന കൈലേസായിട്ടുണ്ട്. ഉപ്പള ബസ് സ്റ്റേപ്പിന് സമീപം നടന്ന ധനസമാഹരണ യജ്ഞപരിപാടിയില്‍ കേരള സര്‍ക്കാര്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി തുക കൈമാറി. സ്ഥാപനത്തിന്റെ പി ആര് ഒ മാരയ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ എന്നിവര്‍ സന്നിഹിദരായിരുന്നു. മഞ്ചേശ്വരം മണ്ഡലം എം എല്‍ എ പി ബി അബ്ദുല്‍ റസ്സാഖ്, അശ്രഫ് അലി തുടങ്ങിയവര്‍ സംബന്ധിച്ചു.