Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























കുമ്പള: മുഹിമ്മാത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നന്മ ക്ലബിന്റെ ആഭിമുഖ്യത്തില്‍ മുളിയടുക്കം, കളത്തൂര്‍, ചെമ്പിനടുക്കം എന്നീ എം ജി എല്‍ സികളില്‍ '10 വിദ്യാലയം, 10 കൈത്തൊഴില്‍' എന്ന പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കുവേണ്ടിയുള്ള സ്വയം തൊഴില്‍ പരിശീലനം സംഘടിപ്പിച്ചു.

വിവിധ സ്‌കൂളുകളുടെ വിദ്യാര്‍ത്ഥികള്‍ക്ക് മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ അന്‍സാര്‍, ശഹീര്‍, സുഹൈല്‍, സ്വാലിഹ്, ഉവൈസ് എന്നിവര്‍ പരിശീലനം നല്‍കി. നന്മ ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ ഹിംസാക്ക് പരിപാടിക്ക് നേതൃത്വം നല്‍കി. 

കുമ്പള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. ആരിഫ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഹരീഷ് ഗട്ടി അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് സുരേഷ്. ആഇശ ടീച്ചര്‍, ഫാഇസ ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. സിന്ധു ടീച്ചര്‍ സ്വാഗതവും ലത്തീഫ് കളത്തൂര്‍ നന്ദിയും പറഞ്ഞു. 
Leave A Reply