Latest News :
Home » , , » സഞ്ചരിക്കുന്ന പ്രവൃത്തി പരിചയ യൂണിറ്റിന് സ്വീകരണം നല്‍കി

സഞ്ചരിക്കുന്ന പ്രവൃത്തി പരിചയ യൂണിറ്റിന് സ്വീകരണം നല്‍കി

Written By Muhimmath News on Saturday, 15 September 2018 | 09:52
























മാന്യ: മുഹിമാത്ത് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പത്ത് വിദ്യാലയം പത്ത് കൈത്തൊഴില്‍ പദ്ധതിയുടെ ഭാഗമായി എത്തിയ നന്മ പ്രവൃത്തി പരിചയ യൂണിറ്റിന് മാന്യ ജ്ഞാനോദയ എ എസ് ബി.സ്‌കൂളില്‍ സ്വീകരണം നല്‍കി.  

നന്മ ക്ലബ് കോര്‍ഡിനേറ്റര്‍ ഹനീഫ് ടി. എ ഹിംസാക്കിന്റെ നേതൃത്വത്തില്‍ മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാന്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സോപ്പ് നിര്‍മ്മാണ പരിശീലനം നല്‍കി. സോപ്പ് നിര്‍മ്മാണത്തെയും കൈത്തൊഴിലുകളേയും കുറിച്ച് പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ പി.വി.പ്രദീപന്‍ ക്ലാസ്സെടുത്തു. 



പി.ടി.എ പ്രസിഡന്റ യു. സതീശയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് സ്വീകരണ യോഗം ഹെഡ്മാസ്റ്റര്‍ ടി.ഗോവിന്ദന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അദ്ധ്യാപിക എം ആശാ കിരണ്‍, പ്രവൃത്തി പരിചയ ക്ലബ്ബ് കണ്‍വീനര്‍ ഷിഹാബുദ്ധീന്‍ വട്ടക്കുഴി, പി. വി. ദേവനന്ദ, ക്യാപ്റ്റന്‍ നയന, ദീക്ഷിത, സമദ്.കെ, ജാഫര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം കൊടുത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved