Latest News :
Home » , , » സൗജന്യ ദന്ത പരിശോധന ക്യാമ്പുമായി മുഹിമ്മാത്ത് സ്‌കൂള്‍ സീഡ് ക്ലബ്ബ്

സൗജന്യ ദന്ത പരിശോധന ക്യാമ്പുമായി മുഹിമ്മാത്ത് സ്‌കൂള്‍ സീഡ് ക്ലബ്ബ്

Written By Muhimmath News on Sunday, 9 September 2018 | 11:33

പുത്തിഗെ:  മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സീഡ് ക്ലബ്ബ് ജെ.സി.ഐ കാസര്‍ഗോഡിന്റെ സഹകരണത്തോടെ സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടി പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് പി.ബി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. 

ജെ.സി.ഐ കാസറഗോഡ് പ്രസിഡന്റ് കെ.വി.അഭിലാഷ് അധ്യഷത വഹിച്ച പരിപാടിയില്‍ മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമ്മര്‍ സഖാഫി ചടങ്ങില്‍ മുഖ്യാഥിതിയായിരുന്നു. കെ.ബി അബ്ദുള്‍ മജീദ്, സി.കെ.അജിത്ത്കുമാര്‍, റാഫി ഐഡിയല്‍, ഡോ.അജിതേഷ്, ഡോ. ഫാത്തിമത്ത് നുസ്‌റിന്‍, റംസാദ് അബ്ദുള്ള, സഫ്വാന്‍ ചെടേക്കാല്‍, യു.രാഘവ എന്നിവര്‍ സംസാരിച്ചു. സ്‌ക്കൂള്‍ പ്രിന്‍സിപാള്‍ എം.ടി. രൂപേഷ് സ്വാഗതവും സീഡ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ അഹമ്മദ് സാദിഖ് നന്ദിയും പറഞ്ഞു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved