Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » » മുളിയാറിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മൊബൈല്‍ ടവര്‍ ഉയരുന്നു

മുളിയാറിലെ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി മൊബൈല്‍ ടവര്‍ ഉയരുന്നു

Written By Muhimmath News on Saturday, 29 September 2018 | 20:33


ബോവിക്കാനം: മുളിയാര്‍, കാറഡുക്ക, ബേഡഡുക്ക, പഞ്ചായത്തുകളിലെ ആലൂര്‍,ബാവിക്കര, അടുക്കം, കുട്ടിയാനം, അരവനപ്പടി, പന്നടുക്കം,അരിയില്‍, കോളോട്ട്, കുണ്ടംകുഴി, തുടങ്ങിയ സ്ഥലങ്ങളിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി കുട്ടിയാനത്ത് ടവര്‍ ഉയര്‍ന്നു കഴിഞ്ഞു.

മുളിയാര്‍ പഞ്ചായത്തിലെ പഴസ്വിനി പുഴയോട് ചേര്‍ന്നു നില്‍ക്കുന്ന ആലൂര്‍, ബാവിക്കര പന്നടുക്കം, മുനമ്പം, മാച്ചിപ്പുറം, എന്നീ താഴ്ന്ന പ്രദേശങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയില്‍ ആലൂരില്‍ മൊബൈല്‍ ടവറുകള്‍ സ്ഥാപ്പിക്കണമെന്ന് ആലൂര്‍ വികസന സമിതി സെക്രട്ടറി ബി.എസ്.എന്‍.എല്‍. മേനേജരോട് ആവശ്യപ്പെട്ടിരുന്നു. ഇതടിസ്ഥാനത്തില്‍ നാട്ടുകാര്‍ക്ക് പ്രയോജനം ലഭിക്കുന്ന നിലയില്‍ ബാവിക്കര അടുക്കത്തെ കുട്ടിയാനത്ത് കഴിഞ്ഞ വര്‍ഷം ബി.എസ്.എന്‍.എല്‍ ടവര്‍ നിര്‍മ്മാണം ആരംഭിച്ചു. ഏകദേശം ടവറിന്റെ ജോലി പൂര്‍ത്തിയായി ഉയര്‍ന്നു കഴിഞ്ഞു. ഡിസംബര്‍ മാസത്തോട് കൂടി പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിക്കുമെന്ന് ആലൂര്‍ വികസന സമിതി ജനറല്‍ സെക്രട്ടറി ആലൂര്‍ ടി.എ. മഹമൂദ് ഹാജിയെ ബി.എസ്.എന്‍.എല്‍ അധികൃതര്‍ അറിയിച്ചു.

ടവര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ അനേകം മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഇതിന്റെ സേവനം പ്രയോജനപ്പെടും. ഈ ടവറില്‍ 4 ജി വോള്‍ടി സേവനങ്ങളും ബി എസ് എന്‍ എലിന്റെ വിങ്‌സ് വോയിസ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍  (VOIP) അധിഷ്ഠിത ഇന്റര്‍നെറ്റ് ടെലിഫോണ്‍ സേവനവും മുളിയാറില്‍ ഉള്‍പ്പെടെ കാസര്‍കോട് ജില്ലയില്‍ ലഭ്യമാക്കണമെന്ന് മഹമൂദ് ഹാജി അധികൃതരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved