Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: സംഘടനാ തെരെഞ്ഞെടുപ്പിന് മുന്നോടിയായി ഒക്‌ടോബര്‍  5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിന് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സംയുക്തമായി മുള്ളേരിയ അഹ്ദല്‍ സെന്ററില്‍  സംഘടിപ്പിച്ച  സോണ്‍തല സജ്ജീകരണ കണ്‍വെന്‍ഷന്‍ പ്രവര്‍ത്തകരില്‍ ആവേശം വിതറി സമാപിച്ചു. 
     
സോണ്‍ പ്രസിഡന്റ് മുഹമ്മദ് സഖാഫി തങ്ങളുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് യഅ്‌യാ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. ബശീര്‍ പുളിക്കൂര്‍, മുഹ്‌യിദ്ദീന്‍ സഖാഫി തലക്കി വിഷയാവതരണം നടത്തി. സൂപ്പി മദനി മുള്ളേരിയ സ്വാഗതം പറഞ്ഞു.   
  
സര്‍ക്കിള്‍ തിരിച്ച് നടന്ന ചര്‍ച്ചകള്‍ മെമ്പര്‍ഷിപ്പ് സംബന്ധമായ സംശയനിവാരണ വേദിയായി. എല്ലാ യൂണിറ്റുകളിലും ഈ മാസം 25നകം സാധ്യതാ ലിസ്റ്റ് തയ്യാറാക്കാനും 30 ശതമാനം മെമ്പര്‍ഷിപ്പ് വര്‍ധനയുണ്ടാക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു.
     
ശനിയാഴ്ച നാല് മണിക്ക് കുമ്പള ശാന്തിപ്പള്ളയില്‍ സുലൈമാന്‍ കരിവെള്ളൂരിന്റെ അധ്യക്ഷതയില്‍ മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം  ചെയ്യും. സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ വിഷയാവതരണം നടത്തും.   
   
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മഞ്ചേശ്വരത്ത് സജ്ജീകരണം നടക്കും.  സജ്ജീകരണ കണ്‍വെന്‍ഷനുകളില്‍  എല്ലാ യൂണിറ്റിലെയും  സര്‍ക്കിളിലെയും  ഇലക്ഷന്‍ ഡയറക്ടറേറ്റ് ചെയര്‍മാന്‍, ചീഫ്, കോഡിനേറ്റര്‍ എന്നിവരും  എസ് വൈ എസ്, എസ് എസ് എഫ് സോണ്‍, ഡിവിഷന്‍ ഭാരവാഹികളും ഇ ഡി അംഗങ്ങളും പങ്കെടുക്കും. കൂടാതെ കേരള മുസ്ലിം ജമാഅത്തിന്റെ യൂണിറ്റ് പ്രസിഡന്റ് സെക്രട്ടറിമാരും സര്‍ക്കിള്‍ ഭാരവാഹികളും സോണ്‍ എക്‌സിക്യീട്ടീവ് അംഗങ്ങളും കണ്‍വെന്‍ഷനില്‍ പ്രതിനിധികളാണ്.

Leave A Reply